കോട്ടയം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരി പുഞ്ചകൃഷി ഓഫീസർ(ഡെപ്യൂട്ടി കലക്ടർ) എം വേണുഗോപാലിനാണ് നാമനിർദ്ദേശ പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രികയാണ് നൽകിയത്. കോട്ടയത്ത് തിരുനക്കരയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് ഗാന്ധി സ്വകയറിൽ നിന്നും പ്രകടനമായി താലൂക്ക് ഓഫീസിലെത്തിയത്. ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ നടന്ന പ്രകടനത്തിൽ വർണ ബലൂണുകളും പ്ലക്കാർഡുകളുമായി സ്‌ത്രീകളടക്കം നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു.