കോട്ടയം നിയമസഭ മണ്ഡലത്തിലെ സൂക്ഷ്മ പരിശോധന പൂർത്തിയായി.
സ്വതന്ത്ര സ്ഥാനാർഥി വിനോദ് എബ്രഹാമിന്റെ പത്രിക മതിയായ രേഖകൾ ഇല്ലാത്തതിന്റെ അടിസ്ഥാനത്തിൽ പരിശോധനയിൽ തള്ളി.
എൽ ഡി എഫിന്റെ ഔദ്യോഗിക സ്ഥാനർത്തിയുടെ പത്രിക സ്വീകരിച്ചതോടെ ഡമ്മി സ്ഥാനർത്തിയായ എം കെ പ്രഭാകരൻ പത്രിക പിൻവലിച്ചു
നിലവിൽ 6 പേരാണ് മത്സര രംഗത്തുള്ളത്.
പത്രിക പിൻവലിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച ആണ്.