കോട്ടയം നഗരമധ്യത്തിൽ ലോട്ടറി വില്പനക്കാരൻ സ്വകാര്യ ബസ് കയറി മരിച്ചു . തമിഴ്നാട് നാഗർകോവിൽ സ്വദേശി കാളി രാജയാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇദ്ദേഹം ബസിനടിയിൽ പെടുകയായിരുന്നു.. കാലിലൂടെ ബസിൻ്റെ പിൻചക്രമാണ് കയറിയിറങ്ങിയത്.കൂടാതെ തലയും ശക്തയായി റോഡിലിടിച്ചു.സംഭവം കണ്ടു നിന്ന യാത്രക്കാർ ബഹളം വച്ചതോടെ ബസ് പെട്ടന്ന് നിർത്തി വാഹനത്തിനിടയിൽ നിന്ന് കാളി രാജയെ പുറത്തെടുക്കുകയായിരുന്നു. റോഡിൽ പരന്നൊഴുകിയ രക്തം ഫയർ ഫോഴ്സ് കഴുകി കളഞ്ഞു തിരുനക്കര SBI യ്ക്ക് മുന്നിൽ ഇന്ന് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ. കോട്ടയം ഉഴവൂർ റൂട്ടിലോടുന്ന സെൻ്റ് തോമസ് ബസാണ് അപകടത്തിൽ പെട്ടത്.