കോട്ടയം : കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ആറാട്ടോടെ സമാപിചു കാരാപ്പുഴ അമ്പലകടവ് ദേവി ക്ഷേത്രത്തിന്റെ ആറാട്ട് കുളത്തിലായിരുന്നു ആ റാട്ട് കോവിഡ് പശ്ചാത്തലത്തിൽ ഏറെ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു ബുധനാഴ്ച്ച രാവിലെ ക്ഷേത്രത്തിലെ പുജയ്ക്കുo പറയെടുപ്പിനും ശേഷം വൈകുന്നേരം 4 മണിക്ക് ആറാട്ട് പുറപ്പെട്ടു തന്ത്രിയുടെ പ്രതിനിധി കുഴിക്കപ്പളളിൽ ഉണ്ണികൃഷ്ണന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ആറാട്ട് ചടങ്ങുകൾ നടന്നത്
ആറാട്ട് വഴിയിൽ സ്വീകരണങ്ങൾ ഉണ്ടായിരുന്നില്ല രാത്രിയിൽ ക്ഷേത്ര മൈതാനത്ത് ആറാട്ടിന് വരവേൽപ്പ് നൽകി ക്ഷേത്രത്തിനുള്ളിൽ തിടമ്പ് ഇറക്കി പൂജകൾക്ക് ശേഷം കൊടിയിറക്കൽ ചടങ്ങു നടന്നു പത്ത് ദിവസം നീണ്ടു നിന്ന ഉത്സവത്തിൽ കലാപരിപാടികൾ നടത്തുന്നതിന് നിയന്ത്രണം ഉണ്ടായിരുന്നു പകൽപ്പൂരവും ഒഴിവാക്കി .