കോട്ടയം ജില്ലാ കളക്ടർ എം.അഞ്ജന കോവിഡ് വാക്സിൻ സ്വീകരിച്ചു.മുട്ടമ്പലം ക്യാമ്പ് ഹൗസിലാണ് വാക്സിനേഷന് സൗകര്യം ഒരുക്കിയത്. സബ്ബ് കളക്ടർ രാജീവ് കുമാർ ചൗധരി, ഗൺമാൻമാർ, ഡ്രൈവർമാർ എന്നിവരും കളക്ടർക്കൊപ്പം കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു. ജില്ലാ പോലീസ് മേധാവി ശിൽപ്പ.D യും വാക്സിനേഷനിൽ പങ്കാളിയായി. റവന്യൂ, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് ഇന്നു മുതൽ കോവിഡ് വാക്സിൻ നൽകി തുടങ്ങി.