17.1 C
New York
Wednesday, October 5, 2022
Home Kerala കോട്ടയം, ജില്ലയിൽ 70 സ്ഥാനാര്‍ഥികള്‍

കോട്ടയം, ജില്ലയിൽ 70 സ്ഥാനാര്‍ഥികള്‍

കോട്ടയം ജില്ലയില്‍ 13 പത്രികകള്‍ തള്ളി;

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കോട്ടയം ജില്ലയിലെ ഒന്‍പത് നിയോജക മണ്ധലങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട 83 നാമനിര്‍ദേശ പത്രികകളില്‍ 13 എണ്ണം സൂക്ഷ്മ പരിശോധനയെത്തുടര്‍ന്ന് തള്ളി. പാര്‍ട്ടികളുടെ ഡമ്മി സ്ഥാനാര്‍ഥികളും ഇതില്‍ ഉള്‍പ്പെടുന്നു.

ഇതോടെ ജില്ലയില്‍ മത്സര രംഗത്ത് ശേഷിക്കുന്നവരുടെ എണ്ണം 70 ആയി.
കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി നിയോജകമണ്ഡലങ്ങളിലെ മുഴുവന്‍ പത്രികകളും അംഗീകരിച്ചു. അതത് വരണാധികാരികളുടെ നേതൃത്വത്തിലായിരുന്നു സൂക്ഷ്മ പരിശോധന.

ഏറ്റുമാനൂര്‍-9, കടുത്തുരുത്തി-6, കോട്ടയം-6, പാലാ-11, പൂഞ്ഞാര്‍-10, ചങ്ങനാശേരി-10, കാഞ്ഞിരപ്പള്ളി-5, വൈക്കം-7, പുതുപ്പള്ളി-6 എന്നിങ്ങനെയാണ് ശേഷിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം. പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 22 ആണ്.

സൂക്ഷ്മ പരിശോധനയില്‍ പത്രിക നിരാകരിക്കപ്പെട്ട സ്ഥാനാര്‍ഥികളുടെ വിവരം ചുവടെ

ഏറ്റുമാനൂര്‍(1)
ഇ.എസ്. ബിജു – സി.പി.ഐ.(എം)

കടുത്തുരുത്തി(3)
മാത്യു മാണി- കേരള കോണ്‍ഗ്രസ്(എം)
വിനോദ് – സ്വതന്ത്രന്‍
മോന്‍സ് മാത്യു- സ്വതന്ത്രന്‍

കോട്ടയം(2)
പ്രഭാകരന്‍- സിപിഐ(എം)
വിനോദ് എബ്രഹാം- സ്വതന്ത്രന്‍

പാലാ(2)
ബേബി ഉഴത്തുവാല്‍- കേരള കോണ്‍ഗ്രസ് (എം)
രഞ്ജീത്ത് ജി- ബി.ജെ.പി

പൂഞ്ഞാര്‍(2)
ജോസഫ് – കേരള കോണ്‍ഗ്രസ്(എം)
ഷോണ്‍ ജോര്‍ജ്ജ് – കേരള ജനപക്ഷം (സെക്കുലര്‍)

വൈക്കം(1)
പ്രദീപ്.പി- സി.പി.ഐ

പുതുപ്പള്ളി(2)
ബിനു- സിപിഐ(എം)
ശ്രീകാന്ത്- ബിജെപി

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നോട്ട്…(കവിത)

തനിച്ചാകുമ്പോൾ രാവ് സ്വന്തമാകുമ്പോൾ നിദ്ര തഴുകാതിരിക്കുമ്പോൾ മനസ്സേ, നീയൊരിക്കലും വിതുമ്പരുത്, കണ്ണുനിറയരുത് കൊളുത്തണമൊരു തിരി നഷ്ടമായൊരിഷ്ടമേതായാലും ഉള്ളുതിരഞ്ഞെടുക്കണം ഒരുസ്വപ്നം അതിൽ ചാലിച്ച് ഒന്നുപുഞ്ചിരിച്ച് സുഖമായുറങ്ങണം പിന്നെനാമുണരുന്ന പുലരിയിൽ രണ്ടുകണ്ണിലുമോരോ നക്ഷത്രമുണ്ടാകും മുഖമുയർത്തി നോക്കുന്ന ആകാശത്തിൽ നിറയെ പൂത്തുനിൽക്കുന്ന നക്ഷത്രക്കൂട്ടങ്ങളുണ്ടാകും മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടുകളിലും ലക്ഷ്യമുണ്ടാകും അതെ!! നാമുറങ്ങാതെ കാണുന്നസ്വപ്നങ്ങളാണ് നമ്മെ ലക്ഷ്യത്തിലെത്തിക്കുന്നത് മനസ്സേ പതറാതെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്... അജിത ടിപി കൃഷ്ണ.

ചിന്നുകുട്ടി (കഥ) ✍ ഡോളി തോമസ്, കണ്ണൂർ

ഗിരി മാമൻ കാനഡയിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന മഞ്ഞനിറത്തിലുള്ള ആ സുന്ദരൻ കാറും കയ്യിൽ പിടിച്ചു വഴിയിലേക്ക് നോക്കിയിരിക്കുകയാണ് കിച്ചുമോൻ. അമ്മയും അച്ഛനും കൂടി ചിന്നുമോളേയും കൊണ്ട് ആസ്പത്രിയിൽ പോയിരിക്കുകയാണ്. 'പാവം ചിന്നുക്കുട്ടി. വീഴുമെന്നോർത്തു...

വരച്ചു ചേർക്കുന്നത് (കവിത)

പറയാത്ത വാക്കാണ് പ്രണയമെന്നന്നു - ഞാനാദ്യമായറിഞ്ഞതാനേരം വിറയാർന്ന നോട്ടത്തിൻ വേരിനാൽ നീയെന്നെ വരിഞ്ഞു ചേർത്തുള്ളൊരാനേരം വിരിയുന്ന പുഷപം പോലൊരു നറു - പുഞ്ചിരി ചുണ്ടിൽ വിരിയുന്ന നേരം പറയാത്ത വാക്കാണ് പ്രണയമെന്നാമിഴി പറയാതെ പറഞ്ഞതാ നേരം പരിഭവമില്ലാതെ നീ പലവുരുയെന്നോട് മിണ്ടിപ്പറഞ്ഞു നിൽക്കുന്നു ചിന്തകൾ അശ്വവേഗങ്ങളായ് വന്നെൻ്റെ ഹൃദയത്തെ തൊട്ടുണർത്തുന്നു അകലെയാണെങ്കിലും സഖിയെന്നകതാരിൽ തൊട്ടു തൊട്ടാണിരിപ്പെന്നും മൗനവും വാചാലമെന്നറിയുന്നു ഞാൻ ഓമനേ,...

കാർത്തിക വിളക്ക്… (കഥ) ..✍ ലാലി രംഗനാഥ്

ശാന്തി ഭവനിലെ തന്റെ സ്വന്തം മുറിയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അന്തരീക്ഷമാകെ മൂടി കെട്ടിയിരുന്നതു പോലെ ഗായത്രിക്ക് തോന്നി. പെയ്യാൻ കൊതിച്ചു കാർമേഘ കൂട്ടങ്ങൾ ഇരുണ്ടു കൂടിയിരിക്കുന്നു. വൈകുന്നേരം 5 മണിയെ ആയുള്ളൂ എങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: