17.1 C
New York
Saturday, August 13, 2022
Home Kerala കോട്ടയം ജില്ലയിൽ ലോക്ഡൗണിൽ ഇളവ് വരുത്തി.

കോട്ടയം ജില്ലയിൽ ലോക്ഡൗണിൽ ഇളവ് വരുത്തി.

കോട്ടയം ജില്ലയിൽ ലോക്ഡൗണിൽ ഇളവ് വരുത്തി. ലോക്ഡൗൺ കാലത്ത് പ്രവർത്തിക്കാവുന്ന വ്യാപരസ്ഥാപനങ്ങൾ, പ്രവർത്തന സമയം, പ്രവർത്തിക്കാവുന്ന ദിവസം എന്നിവ വിശദമായി

പഴം , പാൽ ഉത്പന്നങ്ങൾ പലചരക്ക് , ഹോട്ടൽ , ബേക്കറി , ഇറച്ചി , മത്‌സ്യം തുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കു എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകിട്ട് 7:30 വരെ പവർത്തിക്കാം.
തുണിക്കടകൾ, ജ്വല്ലറി , എന്നിവയ്ക്ക് ഓൺലൈൻ വ്യാപാരവും , ഹോം ഡെലിവറി യ്ക്കും മാത്രമാണ് അനുവാദം .. വിവാഹ പാർട്ടികൾക്ക് മാത്രം കടകളിൽ ഒരു മണിക്കൂർ ഷോപ്പിംഗ് നടത്താം. ക്രഷറുകൾ, കാലിത്തീറ്റ, കോഴിത്തീറ്റ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴുമുതൽ വൈകിട്ട് 7:30 വരെ പ്രവർത്തിക്കാം .
റേഷൻ കടകൾ രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് ശേഷം 2:30 വരെയാണ് പ്രവർത്തിക്കുവാൻ അനുവാദം നൽകിയിരിക്കുന്നത് .
ഓട്ടോമൊബൈൽ സ്പെയർ പാർട്ട്സ് , വർക്ക് ഷോപ്പുകൾ . ടയർ റിസോളിംഗ് , പഞ്ചർ സർവ്വീസ് , വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വർക്ക് ഷോപുകൾ കെട്ടിടനിർമ്മാണത്തിന് ആവശ്യമുള്ള തടി വർക്ക് ഷോപ്പുകൾ എന്നിവയ്ക്ക് ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് 7:30 വരെയാണ് പ്രവർത്തന സമയം ക്രമീകരിച്ചിരിക്കുന്നത് .
ചകിരി മില്ലുകൾ , മൊബൈൽ ഫോൺ കടകൾ സർവ്വിസ് സെന്ററുകൾ , കംപ്യൂട്ടർ റിപ്പയറിംഗ് കടകൾ എന്നിവയ്ക്ക് ചൊവ്വാ, ശനി ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് 7:30 വരെ പ്രവർത്തി ക്കാം കണ്ണ് പരിശോധന കേന്ദ്രങ്ങൾ കണ്ണട ശ്രവണ സഹായി വിൽപന കേന്ദ്രങ്ങൾ കൃതിമ കാൽ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകൾ ഗ്യാസ് അടുപ്പ് നന്നാക്കുന്ന കടകൾ , മലഞ്ചരക്ക് , വളം കീടനാശിനി റബർ തോട്ടങ്ങളിലെ റെയിൽ ഗാർഡ് എന്നിവ വിൽക്കുന്ന കടകൾ ശനിയാഴ്ച്ചകളിൽ രാവിലെ 7 മുതൽ വൈകിട്ട് 7:30 വരെ പ്രവർത്തിക്കാം . നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാധന സാമഗ്രികൾ ച പെയിന്റിംഗ് , ഇലക്ട്രിക്കൽ പ്ളബിംഗ് കെട്ടിട നിർമാണ സാമഗ്രികൾ എന്നിവ വിൽക്കുന്ന കടകൾ ചൊവ്വാഴ്ച്ച മാത്രം രാവിലെ ഏഴുമുതൽ വൈകിട്ട് 7:30 വരെ പ്രവർത്തിക്കാനാണ് അനുവാദം നൽകിയിരിക്കുന്നത് .

Facebook Comments

COMMENTS

- Advertisment -

Most Popular

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....

ഏഴ് നൂറ്റാണ്ടിന്റെ കഥ പറയും വിഗ്രഹപ്പെരുമ

കുഞ്ഞിമംഗലം ഗ്രാമത്തിന്റെ ശില്‍പ്പ പാരമ്പര്യത്തിന് ഏഴ് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. തലമുറകള്‍ കൈമാറി വന്ന ഈ അതുല്യ കരവിരുതുമായി വെങ്കല പൈതൃക ഗ്രാമത്തിന്റെ പെരുമക്ക് മാറ്റുകൂട്ടുകയാണ് കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ 'വിഗ്രഹ' സ്വയംസഹായ സംഘം. സാംസ്‌കാരിക...

അപ്പർ ഡാർബി സ്കൂൾ ഡിസ്ട്രിക്ട്, അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും തേടി ജോബ് ഫെയർ (തൊഴിൽ മേള) നടത്തി

അപ്പർ ഡാർബി ടൗൺഷിപ്പ് - സ്കൂളിൽ അധ്യനവർഷം ആരംഭിക്കുമ്പോൾ അധ്യാപകരുടെയും, സഹായികളുടെയും ഒഴിവുകൾ നികത്തി ജീവനക്കാരെ കണ്ടെത്തുന്നതിനായി ഡെലവെയർ കൗണ്ടി സ്കൂൾ ജില്ല വ്യാഴാഴ്ച തൊഴിൽ മേള നടത്തി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഓൺ-ദി-സ്‌പോട്ട് റിക്രൂട്ട്...

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: