കോട്ടയം ജില്ലയിൽ മൂന്ന് മെഗാ വാക്സിനേഷൻ ക്യാമ്പുകൾ; 1000 പേര്‍ക്ക് വീതം വാക്സിന്‍ നല്‍കും
അതിരമ്പുഴ പാരിഷ് ഹാൾ, ചെത്തിപ്പുഴ സ്വർഗക്ഷേത്ര ഓഡിറ്റോറിയം, ചങ്ങനാശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ നാളെ(മാര്‍ച്ച് 18) ആയിരം പേര്‍ക്ക് വീതം കോവിഡ് വാക്സിന്‍ നല്‍കും. 60 വയസിന് മുകളിലുള്ളവർക്കും തെരഞ്ഞെടുപ്പുദ്യോഗസ്ഥർക്കും പ്രതിരോധ കുത്തിവയ്പ്പ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണം.
മുൻഗണനാ വിഭാഗത്തിൽ പെടുത്തിയിട്ടുള്ളവർക്ക് തത്സമയം രജിസ്റ്റർ ചെയ്തും വാക്സിന്‍ സ്വീകരിക്കാം. ആരോഗ്യ പ്രവര്‍ത്തകര്‍(രണ്ടാമത്തെ ഡോസ്),കോവിഡ് പ്രതിരോധത്തിന്‍റെ മുന്‍നിര പ്രവര്‍ത്തകര്‍, അറുപതു വയസിന് മുകളിലുള്ളവര്‍, 45ല്‍ അധികം പ്രായവും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഇപ്പോള്‍ വാക്സിന്‍ നല്‍കിവരുന്നത്.
cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാൻ കഴിയാത്തവർക്കും മെഗാ ക്യാമ്പിൽ കുത്തിവയ്പ്പ് സ്വീകരിക്കാം.
ജനറൽ, താലൂക്ക് ആശുപത്രികളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഇന്ന് വാക്സിനേഷൻ ഉണ്ടാകും.