17.1 C
New York
Tuesday, September 21, 2021
Home Kerala കോട്ടയം ജില്ലയിൽ കോവിഡ് വൈറസ് വ്യാപനം തീവ്രമായി തുടരുകയാണന്നും,ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ

കോട്ടയം ജില്ലയിൽ കോവിഡ് വൈറസ് വ്യാപനം തീവ്രമായി തുടരുകയാണന്നും,ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ

കോട്ടയം ജില്ലയിൽ കോവിഡ് വൈറസ് വ്യാപനം തീവ്രമായി തുടരുകയാണന്നും,ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ കോട്ടയം ജില്ലയിൽ കോവിഡ് വൈറസ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ എം അഞ്ജന. 77 തദ്ദേശഭരണ സ്ഥാപനങ്ങളിൽ 60 ലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 %ൽ കൂടുതലാണ്. 57 പഞ്ചായത്തുകളിലും 3 മുനിസിപ്പാലിറ്റികളിലുമാണ് ടി പി ആർ 20 % ൽ മുകളിൽ നിൽക്കുന്നത്. ഇതിൽ 2 തദ്ദേശഭരണ പ്രദേശങ്ങളിൽ ടിപിആർ 50% ന് മുകളിലാണ്. 5 തദ്ദേശഭരണ പ്രദേശങ്ങളിൽ ടിപിആർ ശതമാനം 40നും 50 നും ഇടയിലും, 16 ഇടത്ത് 30 നും 40നും ഇടയിലുമാണ്. 37 ഇടത്ത് 20 % നും 30% നും ഇടയിൽ ആണ് ടിപിആർ നിരക്ക് ഉള്ളത്. ശേഷിച്ച 17 തദ്ദേശഭരണ പ്രദേശങ്ങളിൽ റേറ്റ് 13% ന് മുകളിലാണ് . ഈ പ്രദേശങ്ങളിലെ റേറ്റ് വീണ്ടും ഉയരാതെയും, മറ്റ് പ്രദേശങ്ങളിലെ റേറ്റ് താഴേക്ക് കൊണ്ടു വരാനാണ് അധികൃതർ ശ്രമിക്കുന്നത്. ചടങ്ങുകളിൽ പങ്കെടുക്കാതെയും, വീടുകളിൽ കൃത്യമായി ക്വാറൻ്റയിൻ പാലിച്ചും ജനങ്ങൾ ജാഗ്രതാ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകണമെന്ന് കളക്ടർ പറഞ്ഞു. ജില്ലയിലെ 2 കോവിഡ് ആശുപത്രികളിലേയും, സിഎഫ്എൽറ്റിസികളുടെയും സൗകര്യങ്ങൾ വർദ്ധിപ്പിക്കും. ഓക്സിജൻ്റെ ലഭ്യത വർദ്ധിപ്പിക്കാൻ ഇപ്പോൾ വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന സിലണ്ടറുകൾ കൂടി ചികിത്സാ രംഗത്ത് ഉപയോഗപ്പെടുത്തും. വാക്സിൻ കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ വർദ്ധിപ്പിച്ച ശേഷം മാത്രമാവും ജില്ലയിൽ സ്പോട്ട് രജിസ്ട്രേഷൻ വഴി രണ്ടാം ഡോസ് വാക്സിനേഷൻ നൽകുമെന്നും കളക്ടർ അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: