17.1 C
New York
Friday, January 21, 2022
Home Kerala കോട്ടയം ജില്ലയില്‍ 1593575 വോട്ടര്‍മാര്‍

കോട്ടയം ജില്ലയില്‍ 1593575 വോട്ടര്‍മാര്‍

കോട്ടയം ജില്ലയില്‍ 1593575 വോട്ടര്‍മാര്‍

കോട്ടയം ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടികയിലുള്ളത് 1593575 പേര്‍.
ഇതില്‍ 778117 പേര്‍ പുരുഷന്‍മാരും 815448 പേര്‍ സ്ത്രീകളുമാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട പത്തു വോട്ടര്‍മാരുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള നിയമസഭാ നിയോജക മണ്ഡലം പൂഞ്ഞാര്‍ ആണ്.
189091 പേര്‍ക്കാണ് ഇവിടെ വോട്ടവകാശമുള്ളത്. ഏറ്റവും കുറവ് വോട്ടര്‍മാര്‍ വൈക്കത്താണ്-164469 പേര്‍.

പുരുഷ വോട്ടര്‍മാരുടെ എണ്ണത്തില്‍ മുന്നില്‍ പൂഞ്ഞാറും ഏറ്റവും പിന്നില്‍ കോട്ടയവുമാണ്. വനിതാ വോട്ടര്‍മാര്‍ കൂടുതലുള്ളത് കടുത്തുരുത്തിയിലും കുറവ് വൈക്കത്തുമാണ്.

ജനുവരി 20ന് അവസാനിച്ച സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാര്‍ച്ച് ഒന്‍പതു വരെ അപേക്ഷ സമര്‍പ്പിച്ചവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നിയോജക മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ കണക്ക് ചുവടെ.(നിയോജക മണ്ഡലം, പുരുഷന്‍മാര്‍, സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍, ആകെ എന്ന ക്രമത്തില്‍)

പാലാ- 89972, 94885, 0, 184857

കടുത്തുരുത്തി- 91949, 95775, 1, 187725

വൈക്കം- 80176, 84291, 2, 164469

ഏറ്റുമാനൂര്‍- 82085, 85948, 1, 168034

കോട്ടയം- 79830, 85431, 0, 165261

പുതുപ്പള്ളി- 86042, 89914, 3, 175959

ചങ്ങനാശേരി- 82581, 88914, 2, 171497

കാഞ്ഞിരപ്പള്ളി- 91207, 95474, 1, 186682

പൂഞ്ഞാര്‍ – 94275, 94816, 0, 189091

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പമ്പ അസോസിയേഷന് ഡോ. ഈപ്പൻ മാത്യു, ജോർജ് ഓലിക്കൽ, റെവ. ഫിലിപ്സ് മോടയിൽ എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി.

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ അസോസിയേഷൻ (പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെ൯റ്റ്) പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അലക്സ് തോമസിൻറ്റെ അധ്യക്ഷതയിൽ...

മനസ്സൊരു മാന്ത്രികച്ചെപ്പ് – (1) കുട്ടികളും മാനസികാരോഗ്യവും

കുട്ടികളും മാനസികാരോഗ്യവും "ബാല്യമൊരു തുറന്ന പുസ്തകമാണ്..അതിൽ നന്മയുള്ള അക്ഷരങ്ങൾ മാത്രം നിറയ്ക്കട്ടെ..തിന്മയുടെ താളുകൾ ദൂരെയെറിയട്ടെ..സമൂഹത്തിൽ നിറദീപങ്ങളാം മഹാകാവ്യങ്ങളായ് നിറയട്ടെ ഓരോ ബാല്യവും…" കുട്ടിക്കാലം കടന്നു പോകുന്നത് വളരെ ലോലമായ മാനസിക ഘട്ടങ്ങളിലൂടെയാണ്. ദുരനുഭവങ്ങൾ സൃഷ്ടിക്കുന്ന ആഘാതങ്ങളിലൂടെ...

🦜 വൃത്തകലിക 🦜- ഭാഗം – 1

പ്രിയരേ ….!ഏവർക്കും മലയാളിമനസ്സിന്റെ വൃത്തകലികയിലേക്ക് സ്വാഗതം. ഞാൻ വിനോദ് പെരുവ.എന്നെ അദ്ധ്യാപകനായിട്ടൊന്നും കണക്കാക്കണ്ടാ..!!ഞാനും വൃത്തങ്ങളക്കുറിച്ച് പഠിക്കുന്നു.എനിക്കറിയാവുന്നത് ഇവിടെ പങ്കുവെക്കുന്നു.എന്നേക്കാളറിവ് കൂടുതലുള്ളവർ ഇവിടെയുണ്ടാകുമെന്ന ബോധ്യവും എനിക്കുണ്ട്.വൃത്തങ്ങളെക്കുറിച്ചുള്ള നേഴ്സറിക്ലാസ്സാണെന്നു കരുതുക.സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 😊🙏🏻 വൃത്തം എന്താണെന്നു പഠിക്കാൻ ഗുരു...

ലോക മാജിക്കിൽ ഇടം പിടിച്ച നിലമ്പൂരിലെ ജനങ്ങളുടെ അഹങ്കാരം കേരളത്തിന്റെ അഭിമാനം ‘ഗോപിനാഥ് മുതുകാട്’

നിലമ്പൂർ കവള മുക്കട്ട എന്ന കുഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ, കവള മുക്കട്ടയോ, അത് ഏതാ സ്ഥലം കേൾക്കുന്നവർ ചോദിച്ചിരിക്കാം. എന്നാൽ ലോകമറിയുന്ന മഹാമാന്ത്രികൻ 'ഗോപിനാഥ് മുതുകാട്' എന്ന പേരിൽ കവളമുക്കട്ട, എന്ന കുഗ്രാമത്തിൽ...
WP2Social Auto Publish Powered By : XYZScripts.com
error: