17.1 C
New York
Tuesday, June 22, 2021
Home Kerala കോട്ടയം ജില്ലയില്‍ പുതിയ നാല് കോവിഡ് ആശുപത്രികള്‍

കോട്ടയം ജില്ലയില്‍ പുതിയ നാല് കോവിഡ് ആശുപത്രികള്‍

കോട്ടയം ജില്ലയില്‍ പുതിയ നാല് കോവിഡ് ആശുപത്രികള്‍

കോട്ടയം ജില്ലയില്‍ നാല് ആശുപത്രികള്‍കൂടി കോവിഡ് ആശുപത്രികളായി പ്രഖ്യാപിച്ചു.

നിലവില്‍ സെക്കന്‍ഡ് ലൈന്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിരുന്ന പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളും വൈക്കം അമ്മയും കുഞ്ഞും ആശുപത്രിയുമാണ് കോവിഡ് ആശുപത്രികളാക്കി ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവിറക്കിയത്.

ഇതോടെ ജില്ലയില്‍ ആകെ ആറ് കോവിഡ് ആശുപത്രികളായി.

കോട്ടയം മെഡിക്കല്‍ കോളേജും കോട്ടയം ജനറല്‍ ആശുപത്രിയുമായിരുന്നു ഇതുവരെ കോവിഡ് ആശുപത്രികളായി പ്രവര്‍ത്തിച്ചിരുന്നത്. രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായ വ്യതിയാനം സംഭവിക്കാത്ത സാഹചര്യം കണക്കിലെടുത്തും കോവിഡ് മൂന്നാം തരംഗമുണ്ടായാല്‍ നേരിടുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയിലുമാണ് ഈ ക്രമീകരണം.

കോവിഡ് ചികിത്സയ്ക്കായി പ്രധാന സ്‌പെഷ്യാലിറ്റികളുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ഈ കേന്ദ്രങ്ങളില്‍ ഉണ്ടാകും. കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനമുള്ള പുതിയ നാല് കോവിഡ് ആശുപത്രികളിലും ഓക്‌സിജന്‍ പ്ലാന്റ് സജ്ജമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി

സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്കു കൂടി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കി(ടിപിആര്‍)ന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങളുണ്ടാവുക. ടിപിആര്‍ എട്ട് ശതമാനത്തില്‍ താഴെയുള്ള 277 പ്രദേശങ്ങളെ എ വിഭാഗമായും ടിപിആര്‍ എട്ടിനും 16നും ഇടയിലുള്ള...

ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

സംസ്ഥാനത്ത് ടിപിആർ 16 ൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി പരമാവധി 15 പേർക്ക് മാത്രമാണ് പ്രവേശനാനുമതി തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും

നാളെ 25 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും കോട്ടയം ജില്ലയില്‍ നാളെ(ജൂണ്‍ 23) 25 കേന്ദ്രങ്ങളില്‍ 18-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും. ഇന്ന്(ജൂണ്‍ 22) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. വാക്സിന്‍...

പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.

കൊല്ലം പരവൂരിൽ ഊഴായിക്കോട്ട് പിഞ്ചുകുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പുരയിടത്തിന്റെ ഉടമയുടെ മകള്‍ രേഷ്മ (22) ആണ് അറസ്റ്റിലായത്. കുഞ്ഞ് രേഷ്മയുടേത് ആണെന്ന് പൊലീസ് പറഞ്ഞു. ഡിഎന്‍എ...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap