17.1 C
New York
Sunday, June 13, 2021
Home Kerala കോട്ടയം ജില്ലയില്‍ തപാല്‍ ബാലറ്റിന് അപേക്ഷിച്ചത് 29494 ആബ്‌സെന്റി വോട്ടര്‍മാര്‍

കോട്ടയം ജില്ലയില്‍ തപാല്‍ ബാലറ്റിന് അപേക്ഷിച്ചത് 29494 ആബ്‌സെന്റി വോട്ടര്‍മാര്‍

കോട്ടയം ജില്ലയില്‍ തപാല്‍ ബാലറ്റിന് അപേക്ഷിച്ചത് 29494 ആബ്‌സെന്റി വോട്ടര്‍മാര്‍

നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം വിവിധ കാരണങ്ങളാല്‍ പോളിംഗ് ബൂത്തില്‍ എത്താന്‍ കഴിയാത്ത ആബ്‌സെന്റീ വോട്ടര്‍മാരില്‍ തപാല്‍ ബാലറ്റിന് അപേക്ഷിച്ചത് 29494 പേര്‍.

എണ്‍പതു വയസിനു മുകളിലുള്ളവര്‍, ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍, കോവിഡ് ബാധിതര്‍, കോവിഡ് ക്വാറന്റയിനില്‍ കഴിയുന്നവര്‍, അവശ്യ സേവന വിഭാഗങ്ങളില്‍ പെട്ടവര്‍ എന്നിവരെയാണ് ആബ്‌സെന്റീ വോട്ടര്‍മാര്‍ അഥവാ ഹാജരാകാത്ത വോട്ടര്‍മാരായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക തപാല്‍ വോട്ടിന് സൗകര്യമൊരുക്കിയത്.

തപാല്‍ വോട്ടു ചെയ്യുന്നതിനുള്ള 12 ഡി അപേക്ഷാ ഫോറം 69205 പേര്‍ക്ക് നല്‍കുന്നതിനാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ക്രമീകരണം ഏര്‍പ്പെടുത്തിയത്. ഇതില്‍ 29494 പേര്‍ ഫോറം പൂരിപ്പിച്ച് അപേക്ഷ നല്‍കിയപ്പോള്‍ 39711 പേര്‍ നിരാകരിച്ചു. പോളിംഗ് ബൂത്തില്‍ നേരിട്ട് എത്തി വോട്ടു ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു.

ഏറ്റവുമധികം പേര്‍ ഫോറം പൂരിപ്പിച്ചു നല്‍കിയത് പുതുപ്പള്ളി മണ്ഡലത്തിലാണ്-4119 പേര്‍. ഏറ്റവും കുറവ് കാഞ്ഞിരപ്പള്ളിയിലാണ് 2038 പേര്‍. ലഭിച്ച അപേക്ഷാ ഫോറങ്ങളുടെ വിശദ പരിശോധന നടന്നുവരികയാണ്. പൂര്‍ണമായ അപേക്ഷ നല്‍കിയവരില്‍ അവശ്യ സേവന വിഭാഗങ്ങളില്‍ പെടുന്നവര്‍ ഒഴികെയുള്ള ആബ്‌സെന്റീ വോട്ടര്‍മാര്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയശേഷം താമസസ്ഥലത്തുവച്ചുതന്നെ തപാല്‍ വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും.

അവശ്യ സേവന വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കായി ഓരോ നിയോജക മണ്ഡലത്തിലും ഒരു വോട്ടിംഗ് കേന്ദ്രം സജ്ജീകരിച്ച് അവിടെ തപാല്‍ വോട്ട് ചെയ്യുന്നതിന് അവസരമൊരുക്കും. ഏപ്രില്‍ മൂന്നിന് മുന്‍പ് തുടര്‍ച്ചയായി മൂന്നു ദിവസം രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ ഈ കേന്ദ്രങ്ങളില്‍ വോട്ടിംഗ് സൗകര്യമുണ്ടാകും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കോട്ടയത്ത് റെക്കോർഡ് മഴ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കോട്ടയത്ത് റെക്കോർഡ് മഴ ബംഗാൾ ഉൾക്കടൽ ന്യുനമർദം  അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചു. കേരളത്തിൽ  ഇന്നും   എല്ലാ ജില്ലകളിലും ഇടവിട്ടുള്ള  സാധാരണ  മഴക്കു സാധ്യത. കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ 17 വരെ...

50 വര്‍ഷത്തെ തലസ്ഥാന വാസം അവസാനിപ്പിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക്.

50 വര്‍ഷത്തെ തലസ്ഥാന വാസം അവസാനിപ്പിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക്. പുതുപ്പള്ളിയില്‍ പുതിയ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് തീരുമാനം. പുതുപ്പള്ളി ബസ് സ്റ്റാന്റിന് സമീപത്താണ് ഉമ്മന്‍ചാണ്ടിയുടെ പുതിയ...

വാക്‌സിന്‍; ഒരാഴ്ച്ചത്തേക്കുള്ള ബുക്കിംഗ് ആരംഭിച്ചെന്ന സന്ദേശം വ്യാജം

വാക്‌സിന്‍; ഒരാഴ്ച്ചത്തേക്കുള്ള ബുക്കിംഗ് ആരംഭിച്ചെന്ന സന്ദേശം വ്യാജം കോട്ടയം ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍റെ ഒരാഴ്ച്ചത്തേക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്ന്(ജൂണ്‍ 13) ഉച്ചയ്ക്ക് ആരംഭിച്ചതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വാക്‌സിനേഷന്‍റെ...

മരച്ചീനിയില്‍നിന്ന് ജൈവ ഇന്ധനം കൂടുതല്‍ പഠനം നടത്തും, ധനമന്ത്രി കെ എൻ ഗോപാലൻ

തിരുവനന്തപുരം: മരിച്ചീനി അടക്കം കേരളത്തിൽ സുലഭമായ കാർഷിക വിളകളിൽ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കണമെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ നിര്‍ദ്ദേശം സജീവ ചര്‍ച്ചയാകുന്നു. മരച്ചീനിയില്‍നിന്ന് ജൈവ ഇന്ധനമായി ഉപയോഗിക്കാവുന്ന ചാരായം (എത്തനോള്‍) ഉത്പാദിപ്പിക്കാനുള്ള സാങ്കേതികപരിജ്ഞാനം...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap