17.1 C
New York
Tuesday, August 3, 2021
Home Kerala കോട്ടയം ജില്ലയില്‍ ഒരാള്‍ക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ ഒരാള്‍ക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

രോഗം ബാധിച്ചത് വൈറസ് പഠനത്തിനു പോയ ആരോഗ്യ പ്രവര്‍ത്തകയ്ക്ക്

കോട്ടയം ജില്ലയില്‍ ഒരാള്‍ക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സിക്ക വൈറസ് പഠനത്തിന് പോയ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗം ബാധിച്ചത്. ജില്ലയില്‍ തിരിച്ചെത്തിയ ശേഷം തിങ്കളാഴ്ച്ച(ജൂലൈ 19) രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് രക്ത പരിശോധന നടത്തുകയായിരുന്നു. രോഗിയെ ഐസൊലേഷനില്‍ പാര്‍പ്പിച്ച് നിരീക്ഷിച്ചു വരികയാണ്.

രോഗിയുമായി അടുത്ത് ഇടപഴകിയവരെ രക്തപരിശോധനയ്ക്ക് വിധേയരാക്കുന്നതിന് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. രോഗിയുടെ താമസസ്ഥലത്തിന്‍റെ സമീപ മേഖലകളില്‍ ആളുകളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടോ എന്ന് നിരീക്ഷിച്ചുവരുന്നു. ഈ മേഖലയില്‍ കൊതുകിന്‍റെ ഉറവിടങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യുന്നതിനുള്ള നടപടികളും ഊര്‍ജ്ജിതമാക്കി.

നേരിയ പനി, ശരീരത്തില്‍ തിണര്‍പ്പ് എന്നിവയാണ് സാധാരണ കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍. ചിലരില്‍ കണ്ണുകളില്‍ ചുവപ്പു നിറം, പേശി വേദന, ക്ഷീണം എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. ലക്ഷണങ്ങള്‍ രണ്ടു മുതല്‍ ഏഴു ദിവസം വരെ നീണ്ടുനില്‍ക്കാം. സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്നു മാസങ്ങളില്‍ സിക്ക വൈറസ് ബാധിച്ചാല്‍ കുഞ്ഞിന് മൈക്രോസെഫാലി എന്ന അവസ്ഥക്ക് കാരണമായേക്കും.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്കയ്ക്കും കാരണമാകുന്നത്. അതുകൊണ്ടുതന്നെ രോഗപ്രതിരോധത്തിന് ഉറവിട നിര്‍മാര്‍ജ്ജനം അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.

വീടുകളുടെ സണ്‍ ഷേഡ്, വീട്ടു പരിസരത്ത് ഉപേക്ഷിക്കപ്പെട്ട ചെറിയ പാത്രങ്ങള്‍, ചെടിച്ചട്ടികള്‍, ഫ്രിഡ്ജിനു പിന്നിലെ ട്രേ, ഉപയോഗിക്കാത്ത കക്കൂസുകളിലെ ഫ്‌ളഷ് ടാങ്കുകള്‍, ക്ലോസെറ്റുകള്‍ തുടങ്ങിവയിലൊന്നും വെള്ളം കൂടുതല്‍ ദിവസം കെട്ടിനിന്ന് കൊതുകു പെരുകുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 582 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത...

വ്യാജ സർവ്വകലാ ശാല : നടപടി ഉടനെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി .

രാജ്യത്ത് 24 വ്യാജസർവ്വകലാശാലകൾ; ഒന്നാമത് ഉത്തർപ്രദേശ്. കേരളത്തിൽ ഒന്ന്; നടപടിയെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി രാജ്യത്തെ വ്യാജസര്‍വ്വകലാശാലകളുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്രം. യുജിസി ചട്ടങ്ങള്‍ കാറ്റില്‍ പറത്തി 24 വ്യാജ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തിയത്. 8...

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം. പരീക്ഷയില്‍ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 99.99 ശതമാനമാണ് വിജയം. പെണ്‍കുട്ടികളാണ് മിന്നുന്ന വിജയം നേടിയത്. 99.24 ശതമാനമാണ് വിജയം. ആണ്‍കുട്ടികളുടേത് 98.89 ശതമാനമാണ്. കേന്ദ്രീയ...

ഒളിമ്പിക്സിലെ ബോക്സിംഗിലെ മെഡല്‍ പ്രതീക്ഷയായ ലോവ്ലിന ബോര്‍ഗോ ഹെയ്ന്‍ നാളെ ഇറങ്ങും.

ടോക്കിയോ  ഒളിമ്പിക്സിലെ ബോക്സിംഗ് റിങിൽ മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യയുടെ ലോവ്ലിന ബോര്‍ഗോ ഹെയ്ന്‍ നാളെ ഇറങ്ങും. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ലോവ്ലിനയുടെ സെമി പോരാട്ടം. ചൈനീസ് തായ്പേയി താരത്തെ തോല്‍പിച്ച്‌ സെമിയില്‍ കടന്ന ലോവ്ലിന...
WP2Social Auto Publish Powered By : XYZScripts.com