കോട്ടയം ജില്ലയില്‍ ഇതുവരെ വോട്ടു ചെയ്തത് 10780 ആബ്സെന്‍റീ വോട്ടര്‍മാര്‍
ആബ്സെന്‍റീ വോട്ടര്‍മാര്‍ക്കുള്ള തപാല്‍ വോട്ടിംഗ് മൂന്ന് ദിവസം പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ സമ്മതിദാനം വിനിയോഗിച്ചവരുടെ എണ്ണം 10780 ആയി.
ഇതില്‍ 9520 പേര്‍ 80 വയസിന് മുകളിലുള്ളവരും 1260 പേര്‍ ഭിന്നശേഷി വിഭാഗത്തില്‍പെട്ടവരുമാണ്. വോട്ടുചെയ്തവരില്‍ കോവിഡ് രോഗികളോ ക്വാറന്‍റയിനില്‍ കഴിയുന്നവരോ ഇല്ല.
വിവിധ മണ്ഡലങ്ങളില്‍ തപാല്‍ വോട്ടു ചെയ്തവരുടെ എണ്ണം ചുവടെ. മണ്ഡലം, ഭിന്നശേഷിക്കാര്‍, 80 വയസിന് മുകളിലുള്ളവര്‍, ആകെ എന്ന ക്രമത്തില്‍.
പാലാ- 209, 1317, 1526
കടുത്തുരുത്തി – 183, 1289, 1472
വൈക്കം – 175, 771, 946
ഏറ്റുമാനൂര്‍ – 160, 1197, 1357
കോട്ടയം – 115, 892, 1007
പുതുപ്പള്ളി – 101, 1284, 1385
ചങ്ങനാശേരി – 111, 794, 905
കാഞ്ഞിരപ്പള്ളി – 84, 699, 783
പൂഞ്ഞാര്‍ – 122, 1277, 1399