17.1 C
New York
Thursday, August 11, 2022
Home Kerala കോട്ടയം ജില്ലയിലെ 54 തദ്ദേശ സ്ഥാപനങ്ങളില്‍ പോസിറ്റിവിറ്റി 20നു മുകളില്‍

കോട്ടയം ജില്ലയിലെ 54 തദ്ദേശ സ്ഥാപനങ്ങളില്‍ പോസിറ്റിവിറ്റി 20നു മുകളില്‍

കോട്ടയം ജില്ലയിലെ 54 തദ്ദേശ സ്ഥാപനങ്ങളില്‍ പോസിറ്റിവിറ്റി 20നു മുകളില്‍

ഏപ്രില്‍ 19 മുതല്‍ 25 വരെ കോട്ടയം ജില്ലയില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരായ 58176 പേരില്‍ 13822 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇക്കാലയളവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.34 ആണ്.

ആകെ 71 ഗ്രാമപഞ്ചായത്തുകളും ആറു മുനിസിപ്പാലിറ്റികളും ഉള്ള ജില്ലയില്‍ 54 തദ്ദേശ സ്ഥാപനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലാണ്.

കോവിഡ് വ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ ഒരു മേഖലയിലും പോസിറ്റിവിറ്റി 11 ശതമാനത്തില്‍ കൂടിയിരുന്നില്ല.

വൈക്കം താലൂക്കിലെ ചെമ്പ് ഗ്രാമപഞ്ചായത്തിലാണ് പോസിറ്റിവിറ്റി ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്- 56.26 ശതമാനം.

മൂന്നു പഞ്ചായത്തുകളില്‍ ടിപിആര്‍ 40നും 50നും ഇടയിലാണ്.

മറവന്തുരുത്ത്(45.5), തലയാഴം(45.3), ഉദയനാപുരം(41.99) എന്നിവയാണ് ഈ പഞ്ചായത്തുകള്‍.

മറവന്തുരുത്തിൽ പരിശോധനയ്ക്ക് വിധേയരായ 389 പേരിൽ 177 പേരും തലയാഴത്ത് 331 ൽ 150 പേരും ഉദയനാപുരത്ത് 624 ൽ 262 പേരും രോഗബാധിതരാണെന്ന് കണ്ടെത്തി.

കുമരകം, മീനടം, ടിവിപുരം, കൂരോപ്പട, പാമ്പാടി, ആർപ്പൂക്കര, വാകത്താനം, വെളളൂർ, വാഴപ്പള്ളി, മാടപ്പള്ളി എന്നീ പത്ത് പഞ്ചായത്തുകളില്‍ പോസിറ്റിവിറ്റി 30നും 40നും ഇടയിലാണ്.

40 തദ്ദേശ സ്ഥാപനങ്ങളില്‍ പോസിറ്റിവിറ്റി നിരക്ക് 20നും 30നും ഇടയിലാണ്.

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: