കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ 15, 16 വാർഡുകളിൽ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്റർ
കൂരോപ്പട ഗ്രാമപഞ്ചായത്തിലെ 15 (ആനിവേലി), 16 (ചാക്കാറ) വാർഡുകൾ ഉള്‍പ്പെടുന്ന മേഖല കോവിഡ് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി. കോവിഡ് രോഗികളുടെ എണ്ണം 50 കടന്ന സാഹചര്യത്തിലാണ് നടപടി.
ക്ലസ്റ്റർ നിയന്ത്രണ ക്രമീകരണങ്ങള്‍ക്കായി ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി.