കോട്ടയം ജനറല്‍ ആശുപത്രി വികസന കുതിപ്പില്‍…
കേരള സര്‍ക്കാര്‍ കിഫ്ബി വഴി കോട്ടയം ജനറല്‍ ആശുപത്രിക്കായി അനുവദിച്ച 106. 933 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന 10 നില സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ശിലാസ്ഥാപനം 2021 ഫെബ്രുവരി 18-)o തിയതി 3.30 പി എം ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും.
കേരള സര്‍ക്കാര്‍ കിഫ്ബി വഴി കോട്ടയം ജനറല്‍ ആശുപത്രിക്കായി അനുവദിച്ച 106. 933 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന 10 നില സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ശിലാസ്ഥാപനം 2021 ഫെബ്രുവരി 18 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. ഷൈലജ ടീച്ചര്‍റുടെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കുന്നു. പ്രസ്തുത യോഗത്തില്‍ ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിര്‍മ്മലാ ജിമ്മി യോഗത്തില്‍ സ്വാഗതം ആശംസിക്കും.
ജനറല്‍ ആശുപത്രിയില്‍ നിലവില്‍ 19 ഡിപ്പാര്‍ട്ട്‌മെന്റുകളിലായി 74 ഡോക്ടറുമാരും 500 ഓളം ഇതര ജീവനക്കാരും ജോലി ചെയ്യുന്നു. 374 കിടക്കകളും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും ഉള്‍കൊള്ളുന്ന ആശുപത്രിയില്‍ ലാബോറട്ടറി, സി റ്റി സ്‌കാന്‍, , ഡയാലിസിസ് യൂണിറ്റ്, ന്യൂറോ കെയര്‍ , ക്യാന്‍സര്‍ കെയര്‍, പാലിയേറ്റീവ് കെയര്‍, ലാപ്രോസ് കോപിക് സര്‍ജറി, കമ്പ്യൂട്ടറൈസ്ഡ് റേഡിയോ ഗ്രാഫി എന്നി ആത്യാധുനിക സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും ലഭ്യമാകുന്നു. ഇതു വഴി ദിവസേന മൂവായിരത്തില്‍ അധികം രോഗികള്‍ക്കാണ് ഈ ആശുപത്രി മികച്ച സേവനം നല്കിവരുന്നത്.
ജില്ലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി കഴിഞ്ഞാല്‍ ഏറ്റവും അധികം രോഗികള്‍ ആശ്രയിക്കുന്ന പ്രധാനപ്പെട്ട ആരോഗ്യ സ്ഥാപനമാണ് കോട്ടയം ജനറല്‍ ആശുപത്രി. സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മ്മാണത്തോടെ ആശുപത്രിയുടെ വര്‍ഷങ്ങളായുള്ള സ്ഥലപരിമിതിക്ക് പരിഹാരമാകുകയും ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങള്‍ കൂടുതല്‍ പൂര്‍ണ്ണതയോടെ ജനങ്ങളിലേയ്ക്ക് എത്തിക്കുവാനും സാധിക്കും. 388 കിടക്കകളോടു കൂടി 286850 സ്വ. ഫീറ്റില്‍ തയ്യാറക്കുന്ന 10 നില കെട്ടിടത്തില്‍ ആത്യാഹിത വിഭാഗം, വിവിധ ഒ പികളായ ത്വക്ക് രോഗ വിഭാഗം, മാനസിക രോഗ വിഭാഗം , അസ്ഥിരോഗ വിഭാഗം, സര്‍ജറി വിഭാഗം, നേത്രരോഗ വിഭാഗം, ജനറല്‍ ഒ പി , ഇ എന്‍ റ്റി, പി പി യൂണിറ്റ്, ഗൈനക്ക്‌ക്കോളജി വിഭാഗം, കൂട്ടികളുടെ വിഭാഗം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ജനറല്‍ സര്‍ജറി വാര്‍ഡുകള്‍, ഗൈനക്കോളജി വിഭാഗം വാര്‍ഡ്, നേത്രരോഗ വിഭാഗം ഓപ്പറേഷന്‍ തിയറ്ററുകള്‍, വിവിധ സര്‍ജറി ഓപ്പറേഷന്‍ തിയറ്ററുകള്‍ ഉള്‍പ്പെടെ 10 ഓപ്പറേഷന് തീയറ്ററുകള്‍, ഐസലേഷന്‍ റും, റിക്കവറി റൂം, 63 ഐ സി യു ബെഡുകളും പോസ്റ്റുമോര്ട്ടം റൂമും, റേഡിയോളജി വിഭാഗം, ലാബ്, സി എസ് എസ് ടി വിഭാഗം, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 225 KLD പവര്‍ ലോണ്‍ഡ്രി, സെന്‍ട്രല്‍ ഗ്യാസ് സിസ്റ്റം, മലിനജല ശുദ്ധികരണ പ്ലാന്റ്, 1000 KVA യുടെ രണ്ട് ട്രാന്‍സ്‌ഫോമറുകള്‍, 625 kvA യുടെ 3 ജനറേറ്ററുകള്‍ , ശുചീകരണ സംവിധാനം, , 165 KL മഴവെള്ള സംഭരണി, അഗ്‌നിരക്ഷാ സംവിധാനം, മൂന്ന് ജനറേറ്ററുകള് , ചില്ലര്‍ സിസ്റ്റം ലിഫ്റ്റ് റൂം എന്നിവയും ഈ ‘സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഉള്‌പ്പെടുത്തിയിട്ടുണ്ട്.
യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ് വര്‍ഗ്ഗീസ് വിഷയാവതരണം നടത്തും.ചടങ്ങില്‍ ബഹുമാനപ്പെട്ട എം പി ശ്രീ തോമസ് ചാഴികാടന്‍ , എം എല്‍ എ മാരായ ശ്രീ ഉമ്മന്‍ ചാണ്ടി, ശ്രീ തീരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ശ്രീ സുരേഷ് കുറുപ്പ് , ജില്ലാ കളക്ടര്‍ എം അഞ്ജന ഐ എ എസ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ബിന്‍സി സെബാസ്റ്റ്യന്‍, മുന്‍ എം എല്‍ എ ശ്രീ വി എന്‍ വാസവന്‍, ഡി സി സി പ്രസിഡന്റ് ശ്രീ ജോഷി ഫിലിപ്പ് എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും.
വൈസ് പ്രസിഡന്റ് ഡോ.ടി. എസ്. ശരത് , സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പറുമാരായ ശ്രീമതി മഞ്ജു സുജിത്, ശ്രീമതി. പി എസ് പുഷ്പമണി, ശ്രീമതി ജെസ്സി ഷാജന്‍, ശ്രീ ഗിരിഷ് കുമാര്‍, ഡോ: വ്യാസ് സുകുമാരന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ആരോഗ്യ കേരളം, എന്നിവര്‍ ആശംസകള്‍ അറിയിക്കും. യോഗത്തില്‍ ഡോ: ബിന്ദുകുമാരി ആര്‍ മെഡിക്കല്‍ സൂപ്രണ്ട് ജില്ലാ ആശുപത്രി കോട്ടയം യോഗത്തിന് കൃതജ്ഞത അര്‍പ്പിക്കും