ഒരുമിചിരുന്നു മദ്യപിച്ചു
വാക്കേറ്റം മൂത്തപ്പോൾ തലയ്ക്കടിച്ചു കൊന്നു
കോട്ടയം കുറവിലങ്ങാട് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ തങ്കച്ചന്റെ കൊലപാതകത്തിൽ നാടോടി സ്ത്രീ അറസറ്റിൽ
ഉഴവൂർ സ്വദേശിനി ബിന്ദുവാണ് കേസിൽ അറസ്റ്റിലായത്
ഞായറാഴ്ച്ച വൈകുന്നേരം 4 മണിയോടെയാണ് കുറവിലങ്ങാട് ബസ്റ്റാൻഡിന് സമീപത്തെ തോട്ടിൽ കുറവിലങ്ങാട് സ്വദേശിയായ CA തങ്കച്ചനെ 57 മരിച്ച നിലയിൽ കണ്ടെത്തിയത്
തുടർന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ബസ് സ്റ്റാൻഡിന് സമീപത്ത് താത്കാലിക ഷെഡിൽ താമസിക്കുന്ന ബിന്ദു പിടിയിലായത് ടൗണിലെ മത്സ്യ മാർക്കറ്റിൽ സഹായിയായ തങ്കച്ചൻ ഞായറാഴ്ച്ച ഉച്ചയ്ക്ക് കുറവിലങ്ങാട്ടെ ബാറിൽ നിന്ന് മദ്യം വാങ്ങി ബിന്ദുവിനെ കൂട്ടി വലിയ തോട്ടിന്റെ കരയിലിരുന്ന് മദ്യപിച്ചു മദ്യലഹരിയിൽ തങ്കച്ചൻ ഉപദ്രവിക്കാൻ വന്നുവെന്നും തടയാൻ തടികഷ്ണം കൊണ്ടു തലയ്ക്കടിചു പിന്നീട് തോട്ടിലേയ്ക്ക് തള്ളിയിട്ടുവെന്നുമാണ് ചോദ്യം ചെയ്യലിൽ ബിന്ദു പോലിസിനോട് പറഞ്ഞത്