കോട്ടയം:എംസി റോഡിൽ കാർ ഇരുചക്ര വാഹനങ്ങളിൽ ഇടിച്ച് ഒരാൾ മരിച്ചു .
പായിപ്പാട് പള്ളിക്കച്ചിറ ദീപ ഭവനിൽ ദിലീപ് കുമാർ (41) ആണ് മരിച്ചത്.
ബൈക്ക് യാത്രക്കാരായ വേളൂർ പുത്തൻ പറമ്പിൽ സനൂപ് (35), തൃക്കൊടിത്താനം സൂര്യ നിവാസിൽ രാജൻ (46) എന്നിവർക്കും പരിക്കേറ്റു. രാജന് ഗുരുതര പരിക്കുണ്ട്.
ബുധനാഴ്ച രാത്രി ഒൻപതരയോടെ എംസി റോഡിൽ നാട്ടകം സിമൻ്റ് കവലയിൽ മുളകുഴ ജംഗ്ഷനിലായിരുന്നു സംഭവം.. കോട്ടയം ഭാഗത്ത് നിന്നും എത്തിയ സ്കൂട്ടറിനെയും ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ച കാർ, ഈ വാഹനങ്ങളെ എതിർ ദിശയിൽ നിന്നും എത്തിയ കാറിലേയ്ക്ക് ഇടിച്ചിടുകയായിരുന്നു. മറ്റൊരു കാറിൽ ഇടിച്ച ശേഷം റോഡരികിലെ ഓടയ്ക്ക് മുകളിൽ കയറിയാണ് കാർ നിന്നത്. ഇടിയുടെ ആഘാതത്തിൽ ദിലീപ് തെറിച്ച് വീഴുകയായിരുന്നു. ബൈക്കും, സ്കൂട്ടറും പൂർണമായും മറ്റൊരു കാർ ഭാഗീകമായും തകർന്നു.
സ്ത്രീകളടക്കമുള്ളവർ കാറിലുണ്ടായിരുന്നതായും ദൃസാക്ഷികൾ പറഞ്ഞു. അപകടത്തിന് ശേഷം ഇവർ കാറിൽ നിന്ന് ഇറങ്ങിയോടി.