കോട്ടയം:ഈരയിൽ കടവ് ബൈപാസിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു .കോട്ടയം വാട്ടർ അതോറിറ്റി കോംപ്ളക്സിൽ നിന്നു മറിയപ്പള്ളിക്കുള്ള പൈപ്പ് ലൈൻ ആണ് സ്ഥാപിക്കുന്നത് കോട്ടയം മറിയ പള്ളി ചിങ്ങവനം ഭാഗത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ പ്രോജക്റ്റ് .കോട്ടയം വാട്ടർ അതോറിറ്റി ക്യാംപസിലെ പന്ത്രണ്ടേകാൽ ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്കിൽ നിന്നും മറിയപ്പള്ളിയിലെ 8 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിലേക്കാണ് വെള്ളം എത്തി ക്കു ന്നത് .പേരുർ ഇഞ്ചേരിക്കുന്ന് ജലവിതരണ പദ്ധതിയും വാട്ടർ അതോറിറ്റി ക്യാംപസിൽ നിന്ന് മറിയപ്പള്ളി വരെയും ഉള്ള പദ്ധതിയ്ക്ക് 22 കോടി എട്ടു ലക്ഷം രൂപയാണ് ചെലവിടുന്നത് .ഈരയിൽ കടവ് ബൈപാസിൻ്റെ അരികിൽ 600 എംഎം വ്യാസമുള്ള കുഴലുകളാണ് യന്ത്രസഹായത്താൽ സ്ഥാപിക്കുന്നത് .വാട്ടർ അതോറിറ്റി ക്യാംപിൽ നിന്ന് മറിയപ്പള്ളിയിലെ ടാങ്ക് വരെ 6 കി.മി .ദൂരത്തിലാണ് പൈപ്പ് ഇടുന്നത്.പേരൂരിൽ നിന്നാണ് കോട്ടയത്തെ വാട്ടർ അതോറിറ്റി ക്യാംപസിലെ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയുന്നത് .വാട്ടർ അതോറിറ്റി എൻഞ്ചിനിയറുടെ നേതൃത്വത്തിലാണ് ജോലികൾ പുരോഗമിക്കുന്നത് .റിപ്പോർട്ട് സുരേഷ് K S .ഫോട്ടോ സജി മാധവൻ

