17.1 C
New York
Tuesday, August 3, 2021
Home Kerala കോടിയേരി വീണ്ടും പാര്‍ട്ടി പരിപാടികളില്‍ സജീവമാകുന്നു; സി.പി.എം-സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കും

കോടിയേരി വീണ്ടും പാര്‍ട്ടി പരിപാടികളില്‍ സജീവമാകുന്നു; സി.പി.എം-സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കും

കോടിയേരി വീണ്ടും പാര്‍ട്ടി പരിപാടികളില്‍ സജീവമാകുന്നു; സി.പി.എം-സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കും

ഒരു ഇടവേളയ്ക്കു ശേഷം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും പാര്‍ട്ടി പരിപാടികളില്‍ സജീവമാകുന്നു. മയക്കുമരുന്നു കേസില്‍ ഉള്‍പ്പെട്ട് മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെയാണ് ചികിത്സാര്‍ഥം അദ്ദേഹം അവധിയില്‍ പോയത്.

പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല സിപിഎം നല്‍കുകയായിരുന്നു. ബിനീഷ് അറസ്റ്റിലായതിന് പിന്നാലെ തെറ്റുകാരനെങ്കില്‍ മകന്‍ ശിക്ഷിക്കപ്പെടട്ടെ എന്ന് കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പിന്നീട് അദ്ദേഹം പൊതുമണ്ഡലത്തില്‍ നിന്നു പിന്‍വാങ്ങുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് നടക്കുന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുത്താണ് കോടിയേരി വീണ്ടും പാര്‍ട്ടി പരിപാടികളില്‍ സജീവമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ബിനീഷ് നിലവില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവ്. വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ചകളിൽ മാത്രം .

*സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവ്.*വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ചകളിൽ മാത്രം .ശനിയാഴ്ച ലോക്ഡൗൺ ഇല്ല.ടി പി ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഒഴിവാക്കും.കടകൾ ആഴ്ചയിൽ ആറ് ദിവസവും തുറക്കാം.കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.മുഖ്യമന്ത്രി നാളെ നിയമസഭയിൽ തീരുമാനങ്ങൾ...

ടോക്കിയോ ഒളിമ്പിക്‌സ് മത്സരത്തില്‍ സ്പ്രിന്റ് ഡബ്ള്‍ നിലനിര്‍ത്തുന്ന ആദ്യ വനിതയായി ജമൈക്കന്‍ താരം എലെയ്ന്‍ തോംസണ്‍.

*ടോക്കിയോ ഒളിമ്പിക്‌സ് മത്സരത്തില്‍ സ്പ്രിന്റ് ഡബ്ള്‍ നിലനിര്‍ത്തുന്ന ആദ്യ വനിതയായി ജമൈക്കന്‍ താരം എലെയ്ന്‍ തോംസണ്‍ പുതു ചരിത്രം കുറിച്ചു.* ടോക്കിയോ ഒളിമ്ബിക്‌സില്‍ 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും എലെയ്ന്‍ സ്വര്‍ണം നേടി....

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം...

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര.(അവസാന ഭാഗം)

വേറെ ചില മിടുക്കന്മാർ ഉണ്ട്. ഭൂലോക മാന്യന്മാർ എന്നു എല്ലാവരും സമ്മതിക്കുംവിധം പരസ്യത്തിൽ അവർ. "നിങ്ങളുടെ ഇഷ്ടം പോലെ ആകട്ടെ. എനിക്കു ഒന്നും വേണ്ടാ" എന്നു പറയും. എന്നാൽ ഭാര്യമാരെ ഭീഷണിപ്പെടുത്തിയും, ഉദ്ദണ്ഡിച്ചും...
WP2Social Auto Publish Powered By : XYZScripts.com