17.1 C
New York
Friday, October 7, 2022
Home Kerala കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്.

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്.

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്.

മാർച്ച് മാസം 23 ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിലെ നിർദ്ദേശം. സന്തോഷ് ഈപ്പൻ നൽകിയ ഐഫോൺ ഉപയോഗിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് അയച്ചത്.

നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ലഭിച്ചില്ലെന്ന് പറഞ്ഞ് വിനോദിനി ഹാജരായിരുന്നില്ല. ആദ്യം അയച്ച നോട്ടീസ് ഡോർ ക്ലോസ്ഡ് എന്ന് പറഞ്ഞ് തിരിച്ചെത്തുകയായിരുന്നു. തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ റെയ്ഡ് നടന്ന വീടിന്റെ മേൽവിലാസത്തിൽ അയച്ച നോട്ടീസായിരുന്നു ഇത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിനോദിനിയെ ലഭിച്ചില്ല.

തിരുവനന്തപുരത്തെ ഫ്ളാറ്റിന്റെ മേൽവിലാസത്തിലാണ് കസ്റ്റംസ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്. ഈ നോട്ടീസും കൈപ്പറ്റിയില്ലെങ്കിൽ ശക്തമായ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.

Facebook Comments

COMMENTS

- Advertisment -

Most Popular

ഡോ. ശശി തരൂരിന് ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്ററിന്റെ പിന്തുണ: പ്രസിഡണ്ട് ലീല മാരേട്ട്

  തകർച്ചയുടെ പടുകുഴിയിൽ ആയ കോൺഗ്രസിനെ കരകയറ്റാൻ തരൂരിനു മാത്രമേ കഴിയൂ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ശശി തരൂരിനെ പിന്തുണയ്ക്കുന്നതായി ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട് പറഞ്ഞു. മുഴുവൻ...

എം.എസ്. ബാബുരാജ് – ചരമദിനം

കോഴിക്കോടുകാരനായ സംഗീത സംവിധായകനായിരുന്നു എം. എസ്‌. ബാബുരാജ്‌ . മുഴുവൻ പേര് മുഹമ്മദ് സബീർ ബാബുരാജ്. ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ വിസ്മരിക്കാതെ മലയാളികൾ ഓമനിക്കുന്നുണ്ട്. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതിമാധുരി മലയാളചലച്ചിത്രഗാനങ്ങളിൽ ആദ്യമായി...

പുരസ്കാരം

കോട്ടയ്ക്കൽ. കോട്ടയ്ക്കൽ ആര്യവൈദ്യശാല പ്രധാന വൈദ്യനും പ്രധാന വൈദ്യോപദേഷ്ടാവുമായിരുന്ന ആര്യവൈദ്യൻ എസ്.വാരിയരുടെ സ്മരണാർഥം കോട്ടയ്ക്കൽ ആയുർവേദ കോളജിലെ മികച്ച ഔട്ട് ഗോയിങ്ങ് വിദ്യാർഥിക്ക് ആര്യവൈദ്യശാല എല്ലാവർഷവും നൽകുന്ന ആര്യവൈദ്യൻ എസ്.വാരിയർ എൻഡോവ്മെന്റിനും, എം.കെ.ദേവിദാസ്...

പാരമ്പര്യ താളിയോലകൾ കൈമാറും

കോട്ടയ്ക്കൽ. പാരമ്പര്യ ബാല ചികിത്സകനായിരുന്ന ക്ലാരി നീലകണ്ഠൻ നമ്പീശൻ (1878 - 1944) ഉപയോഗിച്ചിരുന്ന "അഷ്ടാംഗഹൃദയം", "ബാല ചികിത്സ" എന്നീ താളിയോല ഗ്രന്ഥങ്ങൾ ഇനി തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയ്ക്കു സ്വന്തം. അഷ്ടാംഗഹൃദയത്തിന്റെ താളിയോല സാധാരണ കാണാറുണ്ടെങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: