17.1 C
New York
Sunday, November 27, 2022
Home Kerala കൊവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂർത്തിയായി

കൊവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂർത്തിയായി

Bootstrap Example

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ.

ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്.

അവര്‍ക്കാര്‍ക്കും വാക്‌സീന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വാക്‌സീനെ സംബന്ധിച്ചുള്ള ആശങ്കകള്‍ മാറ്റാനായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, മലബാര്‍ ക്യാന്‍സര്‍ സെന്‍റര്‍ ഡയറക്ടര്‍, ഹൃദയ ശസ്ത്രക്രിയ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സീന്‍ എടുത്തിരുന്നു.

ആദ്യ ദിനത്തിലെ വിജയത്തെ തുടര്‍ന്ന് അതേ രീതിയില്‍ വാക്‌സിനേഷന്‍ തുടരാന്‍ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നീ 4 ദിവസങ്ങളിലാണ് വാക്‌സീന്‍ കുത്തിവയ്പ്പ് എടുക്കുന്നത്.

ബുധനാഴ്ച കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ദിവസമായതിനാല്‍ അതിന് തടസം ഉണ്ടാകാതിരിക്കാനാണ് ആ ദിവസം ഒഴിവാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

Facebook Comments

COMMENTS

- Advertisment -

Most Popular

കേരളത്തെ മയക്കു മരുന്നിന്റെ ഹബ്ബാക്കി മാറ്റിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

കേരളത്തെ മയക്കു മരുന്നിന്റെ ഹബ്ബാക്കി മാറ്റിയിരിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. ആരുടെ കുറ്റം മൂലമാണ് കരമാര്‍ഗ്ഗവും, വ്യോമമാര്‍ഗ്ഗവും, കടല്‍ മാര്‍ഗ്ഗവും ഇവിടെ മയക്കു മരുന്ന് എത്തുന്നത്. എല്ലാം സര്‍ക്കാര്‍ അറിഞ്ഞു തന്നെയാണ്...

പകരത്തിന് പകരം; വി ഡി സതീശന്റെ ചിത്രം മാത്രം ഉള്‍പ്പെടുത്തി അഭിവാദ്യമര്‍പ്പിച്ച് ഈരാറ്റുപേട്ടയില്‍ പോസ്റ്റര്‍.

ഈരാറ്റുപേട്ടയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍. കെപിസിസി വിചാര്‍ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഈരാറ്റുപേട്ട യൂത്ത് കോണ്‍ഗ്രസ് പരിപാടിയുടെ പ്രചരണ ബോര്‍ഡില്‍...

സംഗീത നാടക അക്കാഡമി അവർഡുകൾ പ്രഖ്യാപിച്ചു; പുരസ്കാര തിളക്കത്തിൽ നിരവധി മലയാളികൾ.

സംഗീത നാടക അക്കാഡമി അവർഡുകൾ പ്രഖ്യാപിച്ചു. 2019, 2020, 2021 വർഷങ്ങളിലെ അവാർഡുകളാണ് പ്രഖ്യാപിച്ചത്. നിരവധി മലയാളികൾക്ക് പുരസ്കാരം ലഭിച്ചു. 2019 ൽ പാല സി.കെ രാമചന്ദ്രൻ ( കർണാടക സംഗീതം), ട്രിവാൻഡ്രം...

മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത; വളർത്തുനായയുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു.

പാലക്കാട്: വളർത്തു നായയുടെ കണ്ണുകൾ ചൂഴ്ന്നടുത്ത നിലയിൽ. ചിത്രകാരി ദുർഗാ മാലതിയുടെ വളർത്തുനായ നക്കുവിന് നേരെയാണ് മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത. പാലക്കാട് പട്ടാമ്പിക്കടുത്ത് മുതുതലയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് രണ്ടു വയസുകാരനായ നായയെ കാണാതാകുന്നത്. നക്കുവിനെ വീട്ടുകാർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: