17.1 C
New York
Thursday, July 7, 2022
Home Kerala കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കും.

കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കും.

രാജ്യത്ത് കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കും.

കുത്തിവയ്പ്പ് 60 വയസ് പിന്നിട്ടവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതരായവര്‍ക്കുമാണ്.

വാക്സിനേഷന്റെ പുതിയ മാര്‍ഗ രേഖ കേന്ദ്രം ഇന്ന് പുറത്തിറക്കിയേക്കും.

അതേസമയം രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്സിന്‍ 250 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനമുണ്ട്

ഒരു ഡോസിനാണ് 250 രൂപ ഈടാക്കുക.

ആശുപത്രികളിലെ സേവന നിരക്കായ 100 രൂപയടക്കമാണ് ഇത്.

സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കുത്തിവെയ്പ്പ് സൗജന്യമായിരിക്കും. തിങ്കളാഴ്ചയാണ് രണ്ടാംഘട്ട കുത്തിവെയ്പ്പ് ആരംഭിക്കുന്നത്

നാളെ കുത്തിവെപ്പിന്റെ രണ്ടാംഘട്ടം തുടങ്ങാനിരിക്കെ രജിസ്ട്രേഷനുള്ള മാര്ഗരേഖ കേന്ദ്രം പുറത്തിറക്കി. അറുപത് വയസിന് മുകളിലുള്ളവര്ക്കും നാല്പ്പത്തിയഞ്ച് വയസിന് മുകളില് പ്രായമുള്ള രോഗബാധിതരായവര്‍ക്കുമാണ് രണ്ടാംഘട്ടത്തില് വാക്സിന് എടുക്കാന്‍ അവസരം.

കുത്തിവെപ്പിനുള്ള രജിസ്ട്രേഷന് സംബന്ധിച്ച്‌ ആരോഗ്യമന്ത്രാലയം മാര്ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. മൂന്ന് തരത്തില് കുത്തിവെപ്പിനായി രജിസ്റ്റര് ചെയ്യാനാകും. ആരോഗ്യസേതു ആപ്പിലൂടെയോ കോവിന് ആപ്പിലൂടെയോ സ്വന്തമായി രജിസ്റ്റര് ചെയ്യാം. താല്പര്യം അനുസരിച്ച്‌ വാക്സിന് കേന്ദ്രവും സമയവും ഇതിലൂടെ തെരഞ്ഞെടുക്കാനാകും.

വാക്സിന്‍ കേന്ദ്രത്തില് നേരിട്ട് ചെന്ന് രജിസ്റ്റര് ചെയ്യാമെന്നതാണ് രണ്ടാമത്തെ രീതി. ഇതോടൊപ്പം ആശ വര്ക്കര്മാരുടെയും മറ്റ് രജിസ്റ്റര് ചെയ്ത സന്നദ്ധ പ്രവര്‍ത്തകര് വഴിയും രജിസ്റ്റര് ചെയാനാകും. കുത്തിവെപ്പിനെത്തുന്നവര് തിരിച്ചറിയല് രേഖകള് കരുതണം.

Facebook Comments

COMMENTS

- Advertisment -

Most Popular

യുവാക്കൾ ജിദ്ദയിൽ മരിച്ചു.

ജിദ്ദ :രണ്ട് യുവ സഹോദരങ്ങളാണ് ജിദ്ദയിൽ അകാലത്തിൽ പൊലിഞ്ഞുപോയത് ‌. സാദൃശ്യങ്ങൾ ഏറെയുള്ള ഒരേ ദിവസത്തെ രണ്ടു മരണങ്ങൾ പ്രവാസലോകത്തെ നൊമ്പരമായി മാറി. എടപ്പാളിനടുത്ത് കോളലമ്പ് സ്വദേശി അബ്ദുൽ റസാഖ് വെളുത്തേടത്ത് വളപ്പിൽ...

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം

കോട്ടയ്ക്കൽ: ജിഎൽപി സ്കൂളിൽ ഈ വർഷത്തെ വിദ്യാരംഭം കലാ സാഹിത്യ വേദി ഉദ്ഘാടനം നഗരസഭാ കൗൺസിലർ ടി.എസ്.ജയപ്രിയൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് മoത്തിൽ രവി അധ്യക്ഷതവഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ...

മതസൗഹാർദ സന്ദേശവുമായി ആണ്ടു നേർച്ച

കോട്ടയ്ക്കൽ. പതിവു തെറ്റിയില്ല., ചീനംപുത്തൂരിൽ ഓമാനൂർ ശുഹദാക്കളുടെ ആണ്ടുനേർച്ചയ്ക്ക് ഇത്തവണയും നേതൃത്വം നൽകിയത് ആറങ്ങാട്ട് ഗംഗാധരൻ നായരുടെ നേതൃത്വത്തിലുള്ള സംഘം തന്നെ. ഇതര മതസ്ഥരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നേർച്ച നടത്താൻ തുടങ്ങിയിട്ട് വർഷം...

തലശേരി പാര്‍ക്കിലെ ഒളിക്യാമറാദൃശ്യങ്ങള്‍ പോയത് വിദേശ പോണ്‍ സൈറ്റുകളിലേക്ക്. രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: തലശേരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നു കമിതാക്കളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വടക്കുമ്പാട് പാറക്കെട്ട് സ്വദേശി അനീഷ്കുമാർ, പാനൂർ പന്ന്യന്നൂരിലെ വിജേഷ് എന്നിവരാണ് അറസ്റ്റിലായത്. വടകര സ്വദേശികളുടെ പരാതിയിലാണ് ഇരുവരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: