17.1 C
New York
Wednesday, August 10, 2022
Home Kerala കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ മാറിനല്‍കി; വിവരം അറിയുന്നത് സംസ്ക്കാരത്തിന് ശേഷം

കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ മാറിനല്‍കി; വിവരം അറിയുന്നത് സംസ്ക്കാരത്തിന് ശേഷം

കോഴിക്കോട് കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ മാറിനല്‍കി; വിവരം അറിയുന്നത് സംസ്ക്കാരത്തിന് ശേഷം

കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് മൃതദേഹം മാറി നൽകി. കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹമാണ് മാറിയത്​. കുന്ദമംഗലം സ്വദേശിയായ സുന്ദര​ന്‍റെ കുടുംബത്തിന് ലഭിച്ചത് കക്കോടി മോരിക്കര സ്വദേശിനി കൗസല്യ എന്ന സ്ത്രീയുടെ മൃതദേഹമാണ്. മാറിക്കിട്ടിയ മൃതദേഹം കളരിക്കണ്ടി സുന്ദരന്റെ ബന്ധുക്കൾ ശ്​മശാനത്തിൽ സംസ്കരിച്ചു.
കൗസല്യയുടെ ബന്ധുക്കൾ മോർച്ചറിയിൽ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. എന്നാൽ തെറ്റ് പറ്റിയതാണെന്നും , സുന്ദര​ന്‍റെ മൃതദേഹം സ്വന്തം ചിലവിൽ നാളെ സംസ്കരിക്കാൻ ഏർപ്പാട് ചെയ്യാമെന്നും ആരോഗ്യ വകുപ്പ് ബന്ധുക്കൾക്ക് ഉറപ്പ് നൽകി. ഞായറാഴ്​ചയാണ്​ സംഭവം.
എച്ച്​.ഐ മാർ മൃതൃദഹം വാങ്ങി ആംബുലൻസിൽ കയറ്റു​മ്പോൾ മാറിയതാണ്​ എന്നാണ്​ ഫോറൻസിക്​ മേധാവി ഡോ. പ്രസന്ന​ന്‍റെ വിശദീകരണം. 20 ലധികം മൃതദേഹങ്ങൾ മോർച്ചറിയിലുണ്ടായിരുന്നു. ഉച്ചക്ക്​ രണ്ടിനും മൂന്ന്​ മണിക്കിടയിലാണ്​ സംഭവം. കുന്ദമംഗലം കോ-ഓപറേറ്റീവ് ബാങ്ക് റിട്ട. പ്യൂൺ ആയിരുന്നു​ പാണരുകണ്ടിയിൽ സുന്ദരൻ (62). ശനിയാഴ്​ചയാണ്​ ഇദ്ദേഹം മരിച്ചത്​.

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: