17.1 C
New York
Saturday, July 31, 2021
Home Kerala കൊവിഡ് - മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ബോധവത്കരണം

കൊവിഡ് – മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ബോധവത്കരണം

കൊവിഡ് – മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ബോധവത്കരണം

ലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും കോവിഡ് പരിശോധന; പുതിയ പ്രചാരണ പരിപാടിക്ക് കോട്ടയത്ത് തുടക്കം

കോവിഡ് രോഗലക്ഷണങ്ങളെ അവഗണിക്കുകയും സ്വയം ചികിത്സിക്കുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരെ ബോധവത്കരണവുമായി കോട്ടയം ജില്ലാ ഭരണകേന്ദ്രം.

സ്വയം ചികിത്സ അപകടരമാണെന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ജനറല്‍ ആശുപത്രിക്ക് സമീപത്തെ മെഡിക്കല്‍ സ്റ്റോര്‍ ഉടമയ്ക്ക് പോസ്റ്ററും ലഘുലേഖയും കൈമാറി ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍വഹിച്ചു.

പ്രതിദിനം കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടു മാസമായി കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് രോഗലക്ഷണമുള്ള എല്ലാവരെയും പരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

പനി, ചുമ, ജലദോഷം, തൊണ്ട വേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകാതെ നേരിട്ട് മെഡിക്കല്‍ ഷോപ്പുകളിലെത്തി മരുന്നു വാങ്ങുന്നത് അപകടരമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കടയുടമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

കോഴിക്കോട് വടകരയിൽ കടയുടമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി മേപ്പയിൽ ടീ ഷോപ്പ് നടത്തിവരുകയായിരുന്ന തയ്യുള്ളതിൽ കൃഷ്ണനാണ് കടക്കുള്ളിൽ തുങ്ങി മരിച്ചത് 70 വയസായിരുന്നു ആത്മഹത്യയുടെ കാരണം പോലീസ് അന്വേഷിച്ചു വരികയാണ് 

കണ്ണന്റെ വരികളിലൂടെ (കവിത)

എന്നരികിൽ വന്നുനിന്നുനീ പരിഭവമോതാതേകൊതിതീരേയെൻ മുഖപടത്തിൻ കാന്തിയിൽ മതിമറന്നു നിന്ന നീയുമെൻ പുണ്യം. എന്നിലണിഞ്ഞ മഞ്ഞപട്ടുചേലയുടെ ഞൊറിയിട്ടുടുത്ത ഭംഗിയിൽ നോക്കി നീയാനന്ദചിത്തനായ്കിലുങ്ങും കാഞ്ചന കിങ്ങിണിയരമണി കണ്ടു കൈകൂപ്പി നിന്നുതുമെൻ പുണ്യം. നിയെൻ വർണ്ണനകളേകി വെണ്ണയുണ്ണുന്ന കൈയും കൈയിൽ...

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബാലരാമപുരം റസ്സൽപുരം അനി നിവാസിൽ രാജേഷ്(32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. റസ്സൽപുരത്തെ ബിവറേജ് ഗോഡൗണിലെ...

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപ് പിടിയിൽ .

അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ ഗ്രീൻ സന്ദീപനെ രണ്ടു കിലോ കഞ്ചാവും, മാനിൻ്റെ തലയോട്ടിയും, തോക്കുമായി ചാലക്കുടി എക്‌സൈസ് റേഞ്ച് പിടികൂടി ഓണം സ്പെഷ്യൽ ഡ്രൈവ് ആയി ബന്ധപെട്ട സ്പെഷ്യൽ കോമ്പിങ്ങിന്റെ ഭാഗമായി ഡെപ്യൂട്ടി...
WP2Social Auto Publish Powered By : XYZScripts.com