17.1 C
New York
Wednesday, September 22, 2021
Home Kerala കൊവിഡ് ബാധിതയായ യുവതി മരിച്ച സംഭവം; മരണകാരണം ചികിത്സാ പിഴവെന്നാരോപിച്ച് ബന്ധുക്കൾ രംഗത്ത്

കൊവിഡ് ബാധിതയായ യുവതി മരിച്ച സംഭവം; മരണകാരണം ചികിത്സാ പിഴവെന്നാരോപിച്ച് ബന്ധുക്കൾ രംഗത്ത്

തൃശ്ശൂർ: കൊടുങ്ങല്ലൂരിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ എടവിലങ്ങ് കാര അറക്കപ്പറമ്പിൽ അമലിൻ്റെ ഭാര്യ സിതാരയാണ്(30) മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് പുല്ലൂറ്റ് ചാപ്പാറയിലുള്ള സ്വന്തം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു ഇവർ. ചൊവ്വാഴ്ച്ച ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് വീട്ടിലേക്ക് മടങ്ങിയെങ്കിലും അസുഖം മൂർച്ഛിച്ച് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ സിതാര മരണമടയുകയായിരുന്നു.

ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് സിതാരയുടെ ബന്ധുക്കൾ ആരോപണമുന്നയിച്ചതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നമസ്തേ പ്രിയ മിത്രമേ . . . ഹിന്ദിയില്‍ ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ് ! മോദിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടിയാണ് ഇരു നേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ്...

താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശം തള്ളി; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍...

ശബരിമല വിമാനത്താവളത്തെ എതിർക്കുന്ന നിലപാടില്ലെന്ന്, ഡിജിസിഎ അരുൺ കുമാർ.

കേരളം നൽകിയ റിപ്പോർട്ടിലെ അപാകതകളാണ് ചൂണ്ടിക്കാണിച്ചതെന്നും സുരക്ഷ ആശങ്കയുണ്ടെന്നും ഡിജിസിഎ അരുൺ കുമാർ പ്രതികരിച്ചു. ''കേരളം സമർപ്പിച്ച റിപ്പോർട്ടിലെ അപാകതകളാണ് ഡിജിസിഎ രേഖപ്പെടുത്തിയത്. വിമാനത്താവളത്തെ എതിർക്കുന്ന നിലപാട് സ്വീകരിക്കില്ല. അപാകത പരിഹരിച്ച് നല്കിയാൽ പരിഗണിക്കും''....

ഡോ. പി എ മാത്യുവിന് പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ് കാൻസർ ചികിത്സയ്ക്കുള്ള യുഎസ് പേറ്റന്റ്

ഡാളസ്: പ്രോസ്റ്റേറ്റ് കാൻസറിന്റെയും സ്തനാർബുദത്തിന്റെയും പ്രതിരോധ ചികിത്സയിലേക്ക് നയിക്കുന്ന ഗവേഷണത്തിന് ഡോ. പി.എ. മാത്യുവിന് യുഎസ് സർക്കാരിൽ നിന്ന് പേറ്റന്റ് ലഭിച്ചു. പ്രോസ്റ്റേറ്റ്, സ്തനാർബുദ കോശങ്ങളെ കൊല്ലുന്ന എൻ‌കെ സെല്ലുകൾ സജീവമാക്കുന്നതിനുള്ള നടപടികളും രീതികളും...
WP2Social Auto Publish Powered By : XYZScripts.com
error: