അയര്‍കുന്നം: സിപിഐ പുതുപ്പള്ളി മണ്ഡലം സെക്രട്ടറിയും, കോട്ടയം ജില്ലാ കൗണ്‍സില്‍ അംഗവുമായ അയര്‍ക്കുന്നം നീര്പ്പടിയില് കെ ജി ശശി (71) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെതുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സംസ്ക്കാരം നടത്തി.
15 വര്‍ഷക്കാലമായി പാര്‍ട്ടി പുതുപ്പള്ളി മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് ശശി പുതുപ്പള്ളിയിലെ പാര്‍ട്ടി നേതൃത്വ നിരയിലെത്തിച്ചേര്ന്നത്. സിപിഐ ജില്ലാ കൗണ്ഡസില് അംഗം, എഐടിയുസി ജില്ലാ എക്സിക്യൂട്ടീവ് അംഗം, ചുമട്ടുതൊഴിലാളി യൂണിയന് ജില്ലാ ജോയിന്റ് സെക്രട്ടറി, ചെത്തുതൊഴിലാളി യൂണിയന് വൈസ് പ്രസിഡന്റ് , ഇഷ്ടിക തൊഴിലാളി യൂണിയന് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഭാര്യ നീണ്ടൂര്‍ പാലത്തേട്ട് ശാന്തമ്മ. മക്കള്‍ ലെനിന് (ഖത്തര്‍), ലെക്സി (കെസ്എഫ്ഇ, അയര്‍ക്കുന്നം). മരുമക്കള്‍: സുനില്‍ (ബിസിനസ്), ശ്രീകല .സഹോദരങ്ങള്‍: സലിമോന്‍, ദിലീപ് മോന്, കിരണ്‍, വിലാസിനി, പ്രസന്ന.