17.1 C
New York
Saturday, September 18, 2021
Home Kerala കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് കാത്ത് സംസ്ഥാനം; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി കിട്ടിയേക്കും.

കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് കാത്ത് സംസ്ഥാനം; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി കിട്ടിയേക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ അടുത്തയാഴ്ചയോടെ കൂടുതൽ ഇളവുകൾ ഉണ്ടാകും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി ലഭിച്ചേക്കും. നിയന്ത്രണം വാർഡ് തലത്തിൽ നിന്നും മൈക്രോ കണ്ടെയിന്മെന്റ് തലത്തിലേക്ക് നീങ്ങും. കോളേജുകൾ ഒക്ടോബർ നാലിന് തുറക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. സ്കൂളുകളും അടുത്ത മാസം തുറന്നേക്കും.

വാക്സീനേഷൻ മുന്നേറിയതിലെ ആശ്വാസമാണ് കൂടുതൽ ഇളവുകളിലേക്ക് നീങ്ങാൻ സർക്കാരിന് കരുത്താകുന്നത്. ഈ മാസം മുപ്പതിനകം സമ്പൂർണ്ണ ആദ്യഡോസ് വാക്സിൻ കവറേജാണ് ലക്ഷ്യം. വാക്സീനേഷൻ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേർക്ക് ഒന്നാം ഡോസും 30 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. ഏഴ് ലക്ഷം വാക്സീൻ കൈയ്യിലുള്ളത് ഇന്നത്തോടെ കൊടുത്തുതീർക്കുമെന്നാണ് ഇന്നലെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

45 വയസിന് മേലെ പ്രായമുള്ള 93 ശതമാനം പേർക്ക് ഒരു ഡോസും 50 ശതമാനം പേർക്ക് രണ്ട് ഡോസും നൽകി. കോളേജ് വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സീനേഷന് സൗകര്യമൊരുക്കുമെന്നാണ് പ്രഖ്യാപനം. വിദ്യാർത്ഥികൾ വാക്സീന് ആശാവർക്കറെ ബന്ധപ്പെടണം. കോളേജിലെത്തും മുൻപ് വിദ്യാർത്ഥികൾ ഒരു ഡോസ് വാക്സീനെങ്കിലും എടുക്കണമെന്നാണ് നിർദ്ദേശം.

സർവകലാശാലകൾ കേന്ദ്രീകരിച്ച് വാക്സീനെടുക്കാത്ത വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കണക്കെടുത്ത് ആരോഗ്യവകുപ്പിന് നൽകും. അത് അടിസ്ഥാനമാക്കി വാക്സീനേഷൻ ക്യാംപ് നടത്തും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വറുത്തരച്ച സാമ്പാർ

എല്ലാവർക്കും നമസ്‌കാരം കുറച്ചു ദിവസങ്ങളായി വിശേഷങ്ങൾ അന്വേഷിച്ചിട്ട്. എല്ലാവരും സുഖമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു. നിങ്ങളൊക്കെ ബ്രേക്ഫാസ്റ്റ് കഴിച്ച്വോ. സാമ്പാർ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാവില്ലെന്നു തോന്നുന്നു. ദക്ഷിണേന്ത്യക്കാർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കറിയാണ് സാമ്പാർ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം ഭാഗം (32) ഇൻലാൻഡ് ലെറ്റർ കാർഡ്

ഓർക്കുന്നുണ്ടോ…പണ്ടൊക്കെ വിവരങ്ങൾ ഒരിടത്തു നിന്നും വേറൊരിടത്തു എത്തിക്കാൻ ഏറ്റവും അധികം ഉപയോഗിച്ചിരുന്ന ഒരു ഉപാദി ആണ് ഇൻലാൻഡ് ലെറ്റർ. അന്നൊക്കെ ഇൻലാൻഡ് ലെറ്റർ കാർഡും, പോസ്റ്റ്‌ കാർഡും, പിന്നെ വിദേശത്ത് ബന്ധുക്കൾ ക്ക്...

തിരുവുള്ളക്കാവ് ശ്രീ ധർമ്മ ശാസ്താക്ഷേത്രം

വേദ പരീക്ഷയില്‍ ദേവേന്ദ്രനെ തോല്പിച്ച ശാസ്താവിന്റെ ബുദ്ധി വൈഭവവും ആത്മജ്ഞാനവും നിറയുന്ന തിരുവുള്ളക്കാവ് ശ്രീ ധര്‍മ്മ ശാസ്താക്ഷ്രേതം. 'നാവ് നാരായ'മെന്ന അപൂര്‍വ വഴിപാടാണ് ഈ പുണ്യസങ്കേതത്തെ ഐതിഹ്യപ്രസിദ്ധമാക്കുന്നത്. അക്ഷരശുദ്ധിക്കും അറിവിന്റെ വെളിച്ചം തേടാനും...

പ്രതീക്ഷയുടെ ഭാരം ചുമക്കുന്നവർ! വാരാന്ത്യചിന്തകൾ.. (ഭാഗം – 2)

രാജൻ രാജധാനി എഴുതുന്ന വാരാന്ത്യചിന്തകൾ.. (ഭാഗം - 2) പ്രതീക്ഷയുടെ ഭാരവും ചുമന്ന്, കാലം താണ്ടുക യാണ് നമ്മൾ. ഓളപ്പരപ്പിലെ ഓടങ്ങൾ പോലെ, ആടിയുലഞ്ഞ് ,പൊങ്ങിതാണ്, ചാഞ്ഞുചരിഞ്ഞ് ജീവിതമെന്ന മഹാസാഗരത്തിൽ തോണിയാത്ര തുടരുന്നവരല്ലേ...
WP2Social Auto Publish Powered By : XYZScripts.com
error: