കോട്ടയം കൊല്ലാട് സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളി യിൽ മോഷണം പള്ളിയുടെ കുരിശടിയിലെ ഭണ്ഡാരങ്ങളും, CCTV യും കള്ളൻ തകർത്തു. തിങ്കളാഴ്ച്ച രാത്രി 12 30 am നും 1 30 am നും ഇടയിലായിരുന്നു സംഭവം. രാത്രിയിൽ ഒരാൾ പള്ളിയുടെ പരിസരത്ത് എത്തിയതായും, പ്രധാന കുരിശടിയുടെയും, പള്ളിയുടെ മുൻഭാഗത്തെ കൽക്കുരിശിൻ്റേയും ഭണ്ഡാരങ്ങൾ പൊളിക്കുകയും, ഏഴോളം CCTV കാമറ നശിപ്പിക്കുകയും ചെയ്തതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. രാവിലെ തന്നെ സ്ഥലത്ത് പോലീസ് എത്തി പരിശോധനകൾ സജീവമായി നടക്കുകയാണ്. കോട്ടയം സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തിയിട്ടുണ്ട് . കോട്ടയം എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ പള്ളിയിലെത്തി കാര്യങ്ങൾ മനസ്സിലാക്കി . പളളം ബ്ലോക്ക് മെമ്പർ ശ്രീ.സിബി ജോൺ കൈതയിൽ, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആനി മാമ്മൻ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. വൈശാഖ് പനച്ചിക്കാട് പഞ്ചായത്ത് മെമ്പർ ശ്രീമതി. മിനി ഇട്ടിക്കുഞ്ഞ് തുടങ്ങിയവർ രാവിലെ തന്നെ പള്ളിയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. സി പി എം ജില്ലാ കമ്മറ്റി അംഗം ശ്രീ. അഡ്വ.അനിൽ കുമാർ, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.റ്റോമിച്ചൻ ജോസഫ്, വൈസ് പ്രസിഡന്റ് ശീമതി.ഷീലമ്മ ജോസഫ്, പളളം ബ്ലോക്ക് മെമ്പർ ശ്രീമതി.രജനി അനിൽ, കൊല്ലാട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ശ്രീ.സി. വി ചാക്കോ തുടങ്ങിയവരും പള്ളിയിൽ എത്തി.
Facebook Comments