17.1 C
New York
Monday, January 24, 2022
Home Kerala കൊല്ലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി പ്രിയങ്ക ഗാന്ധി

കൊല്ലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി പ്രിയങ്ക ഗാന്ധി

കൊല്ലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി പ്രിയങ്ക ഗാന്ധി.കരുനാഗപ്പള്ളിയില്‍ യുഡിഎഫ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം കടന്നാക്രമിച്ചു. മുഖ്യമന്ത്രിയുടെ ശ്രദ്ധ സ്വര്‍ണ്ണക്കടത്തിലും കള്ളക്കടത്തിലും ആയിരുന്നുവെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം കേരളത്തിലെ ജനങ്ങളാണ് കോണ്‍ഗ്രസിന്റെ സ്വര്‍ണം എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അഴിമതിയെ കുറിച്ച്‌ ചോദിക്കുമ്ബോള്‍ ഒന്നും തനിക്ക് അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തന്റെ മൂക്കിന് താഴെ നടക്കുന്ന കാര്യങ്ങളെ കുറിച്ച്‌ പോലും മുഖ്യമന്ത്രി അറിയുന്നില്ല. ലൈഫ് മിഷന്‍ കരാറിലും സ്വര്‍ണ്ണക്കടത്തിലും ഇഎംസിസി കരാറിലും സ്പ്രിംഗ്‌ളര്‍ കരാറിലും മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ല എന്നും പ്രിയങ്ക പരിഹസിച്ചു. കോര്‍പറേറ്റ് പ്രകടന പത്രികയാണ് എല്‍ഡിഎഫിന്റേത്. ഇവിടുത്തെ സമ്ബത്ത് സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുന്നു. കേരള സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാരുമായും ഉത്തര്‍ പ്രദേശ് സര്‍ക്കാരുമായും പ്രിയങ്ക ഗാന്ധി താരതമ്യം ചെയ്തു. കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ സമ്ബത്ത് വിറ്റ് തുലയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് കേരള സര്‍ക്കാരിനുമുളളത്. വാളയാര്‍ കേസ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത് ഹാത്രസ് കേസ് യുപി സര്‍ക്കാര്‍ കൈകാര്യം ചെയ്തത് പോലെ ആണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. യോഗിയുടെ ഭാഷയില്‍ ആണ് സിപിഎമ്മിന്റെ സഖ്യകക്ഷികള്‍ ലൗ ജിഹാദിനെ കുറിച്ച്‌ സംസാരിക്കുന്നത്. അക്രമത്തിന്റെയും അഴിമതിയുടേയും രാഷ്ട്രീയമാണ് സിപിഎമ്മിന്. ബിജെപിക്ക് വര്‍ഗീയ വിഭജന രാഷ്ട്രീയമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെത് ഭാവിയെ കുറിച്ച്‌ കാഴ്ചപ്പാടുളള രാഷ്ട്രീയം ആണെന്നും പ്രിയങ്ക പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ക്ഷീര മേഖലയില്‍ ജില്ലാ പഞ്ചായത്തിന്റെ 1.42 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമായി

ജില്ലയിലെ ക്ഷീര കര്‍ഷകരുടെ സംരക്ഷണം, പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 1.42 കോടി രൂപയുടെ പദ്ധതികളുടെ ജില്ലാതല വിതരണ...

ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ വാഹന ക്രമീകരണത്തിലെ അപര്യാപ്തത പരിഹരിക്കണം – നവോദയ

ജിദ്ദ - നീണ്ട ഇടവേളയ്ക്കു ശേഷം ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പൂർണമായും തുറക്കാൻ പോകുന്നു . വിദ്യാർഥികളെ സംബന്ധച്ചിടത്തോളം വളരെ സന്തോഷകരമായ വാർത്തയാണ് . എന്നാൽ വിദ്യാർഥികളുടെ യാത്ര സൗകര്യം സംബന്ധിച്ച...

ഇഖാമ കാലാവധി കഴിഞ്ഞവരുടെ പാസ്പോർട്ട് പുതുക്കാൻ നടപടി വേണം

നവോദയ ജിദ്ദ : സൗദിയിൽ താമസരേഖയുടെ കാലാവധി കഴിഞ്ഞ ഇന്ത്യ ക്കാരുടെ പാസ്പോർട്ട് പുതുക്കി നൽകില്ലെന്ന തീരുമാനം ഇന്ത്യ ൻ എംബസി പുനഃപരിശോധിക്ക ണമെന്ന് നവോദയ ജിദ്ദ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു...

സൗദിയിലെ വ്യോമഗതാഗത സംവിധാനം സുരക്ഷിതം

ജിദ്ദ: സൗദിയിലെ വ്യോമഗതാഗത സംവിധാനം 5-ജി നെറ്റ് വർക്കുമായി കൂടിക്കലരുന്നതിൽ നിന്നു സുരക്ഷിതമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനും പറഞ്ഞു. 5 ജി ഫ്രീക്വൻസി ,...
WP2Social Auto Publish Powered By : XYZScripts.com
error: