കൊറോണ വാക്‌സിന്‍ വിതരണത്തിനായി ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണം ഉടന്‍ ആരംഭിക്കും.
ഈ മാസം 18 മുതല്‍ പരീക്ഷണം ആരംഭിക്കാനാണ് തീരുമാനം. കര്‍ണാടകയിലെ ഗൗരിബിദനൂരിലാണ് പരീക്ഷണം നടത്തുന്നത്.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ത്രോട്ടില്‍ എയറോസ്‌പേസ് സിസ്റ്റത്തിനാണ് പരീക്ഷണത്തിന്റെ ചുമതലയുള്ളത. പരീക്ഷണം 30 മുതല്‍ 45 ദിവസം വരെ നീണ്ടു നില്‍ക്കും. പരീക്ഷണത്തിന്റെ വിജയ സാദ്ധ്യതയെ അടിസ്ഥാനമാക്കിയാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. പരീക്ഷണ കാലയളവില്‍ വിതരണത്തിനായുള്ള മരുന്നുകള്‍ ബംഗളൂരുവിലെ നാരായണ ഹെല്‍ത്ത് ആശുപത്രി നല്‍കും.
വിദൂര സ്ഥലങ്ങളിലേക്ക് അതിവേഗം വാക്‌സിനും മരുന്നുകളും എത്തിക്കുന്നതിന് നിലവില്‍ പ്രയാസം നേരിടുന്നത്
ഇതിന് പരിഹാരമെന്നോണമാണ് ഡ്രോണുകള്‍ ഉപയോഗിച്ച് വിതണം ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഡിജിസിഎ അനുമതിയും നല്‍കിയിരുന്നു.
പരീക്ഷണം വിജയകരമായാല്‍ ഗതാഗത സൗകര്യം കുറഞ്ഞതും വളരെ അകലെയുള്ളതുമായ സ്ഥലങ്ങളിലാകും ഡ്രോണുകള്‍ വഴി മരുന്നുകള്‍ എത്തിക്കുക. ഇതോടെ രാജ്യത്തിന്റെ എല്ലായിടത്തും വാക്‌സിന്‍ എത്തിക്കുക എളുപ്പമാകും.