കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആനയ്ക്ക് മികച്ച ചികിത്സയും വിശ്രമവും നൽകണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് വിയോഗം. പരിചരണ കുറവാണ് ആനയുടെ മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവും ഉയർന്നിട്ടുണ്ട്.