കൊട്ടാരക്കര-ദിണ്ഡിഗല്‍ ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വളവിൽ ലോറി നിയന്ത്രണം വിട്ട് കടയ്ക്കുള്ളിലേക്ക് ഇടിച്ച് കയറി.
പുലർച്ചെ ഒന്നിനാണ് അപകടനം നടന്നത്. അതിനാൽ കടയ്ക്ക് മുന്നിൽ ആരും ഉണ്ടായിരുന്നില്ല. ഇത് ദുരന്തം ഒഴിവാക്കി.
ലോറിയിൽ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ഡ്രൈവര്‍ വണ്ടിപ്പെരിയാര്‍ സ്വദേശി പ്രദീപി(28)നെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാലക്കുടിയില്‍ നിന്നും ലോഡ് കയറ്റി വണ്ടിപ്പെരിയാറിന് പോവുകയായിരുന്നു ലോറി. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.