കൊടകര കുഴൽപ്പണക്കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ.
പുറത്തുവന്ന എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ അന്വേഷണസംഘം സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസിക്ക് വിട്ടാൽ എന്തായിരിക്കും സംഭവിക്കുകയെന്ന് കണ്ടറിയേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ ദിവസവും പുതിയ പുതിയ റിപ്പോർട്ടുകളാണ് വന്നുകൊണ്ടികരിക്കുന്നത്. അതുകൊണ്ട് പുറത്തുവന്ന എല്ലാ കാര്യങ്ങൾ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ടന്നദ്ദേഹം പറഞ്ഞു