കൊച്ചി വൈറ്റിലയിൽ കാറുകളുടെ മത്സരയോട്ടത്തിനിടെ അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ മരിച്ചു.
എറണാകുളം വൈറ്റില സ്വദേശി ജിമ്മി ചെറിയാനാണ് മരിച്ചത്.
മനോരമയിലെ മുൻ സർക്കുലേഷൻ ഇൻസ്പെക്ടറായിരുന്നു.
വൈറ്റിലയിലെ സർവീസ് റോഡിൽ നിന്ന് ദേശീയ പാതയിലേക്ക് സ്കൂട്ടറുമായി കയറുമ്പോഴായിരുന്നു അപകടം.
ദേശീയ പാതയിലേയ്ക്ക് കയറുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ സ്ക്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിമ്മി ചെറിയാനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി മരിച്ചു.