17.1 C
New York
Wednesday, September 22, 2021
Home Kerala കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വന്‍ തട്ടിപ്പ്.

കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വന്‍ തട്ടിപ്പ്.

കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വന്‍ തട്ടിപ്പ്.

നിരവധി യുവാക്കളില്‍ നിന്നായി സംഘം കൈപ്പറ്റിയത് ലക്ഷങ്ങള്‍.

സിയാലിലെ ഉയര്‍ന്ന തസ്തികകളില്‍ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം നല്‍കിയാണ് സംഘം പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയത്.

രണ്ട് ലക്ഷം മുതല്‍ എട്ട് ലക്ഷം വരെ ജോലിക്കായി മുടക്കിയവര്‍ കബളിപ്പിക്കപ്പെട്ടവരില്‍ ഉണ്ട്.

ഉദ്യോഗാര്‍ത്ഥികളില്‍ വിശ്വാസ്യതയുണ്ടാക്കാന്‍ സിയാലിന്റെ വ്യാജ ഓഫര്‍ ലെറ്റര്‍ വരെ സംഘം നല്‍കി.

ഇല്ലാത്ത തസ്ഥികകളിലേക്ക് നേരിട്ട് നിയമനമെന്നാണ് ഉദ്യോഗാര്‍ത്ഥികളോട് തട്ടിപ്പ് സംഘം പറഞ്ഞിരുന്നത്.

പ്രമുഖ വ്യവസായിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പിന്റെ തുടക്കം.

സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ നഷ്ടമായ മലപ്പുറം സ്വദേശിയുടെ പരാതിയില്‍ പൊലീസ് ഒരാളെ അറ്സ്റ്റ് ചെയ്തു.

സംഘത്തലവനല്ലെങ്കിലും യുവാക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ചെമ്മന്‍കടവ് സ്വദേശി രവീന്ദ്രനാണ് പിടിയിലായത്.

കൂടുതല്‍ പേര്‍ ഇരയാക്കപ്പെട്ടിട്ടുണ്ടെന്നതിനാല്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ് ശിക്ഷ

ഒക്കലഹോമ: നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയ ബോബി ലീ അലനെ 54 ഒക്കലഹോമ കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു മരങ്ങൾക്കിടയിൽ പണിതിരുന്ന കാബിനിൽ വെച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം...

കാവ്യ മാധവന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്ന് അവതാരകൻ വിജയ്

മലയാളി പ്രേക്ഷകരടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധാവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1991 ൽ പുറത്ത് ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു...

നമസ്തേ പ്രിയ മിത്രമേ . . . ഹിന്ദിയില്‍ ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ് ! മോദിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടിയാണ് ഇരു നേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ്...

താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശം തള്ളി; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍...
WP2Social Auto Publish Powered By : XYZScripts.com
error: