കൊച്ചി മെട്രോയിലെ ജനകീയ യാത്ര – പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ എറണാകുളം എ സി ജെ എം കോടതിയില്‍ ഹാജരായി.
എം എം ഹസ്സൻ, ആര്യാടൻ മുഹമ്മദ്, ഹൈബി ഈഡൻ, ബെന്നി ബെഹനാന്, പി സി വിഷ്ണുനാഥ് തുടങ്ങിയ നേതാക്കളും കോടതിയിൽ ഹാജരായി.
2017- ൽ മെട്രോ ഉദ്ഘടനതോടനുബന്ധിച്ചു മെട്രോയിൽ അതിക്രമിച്ചു കയറി ജനകീയ യാത്ര നടത്തിയ കേസിൽ ജാമ്യമെടുക്കാനായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയിൽ ഹാജരായത്.