17.1 C
New York
Tuesday, October 4, 2022
Home Kerala കൊച്ചി എടയാർ വ്യവസായ മേഖലയിൽ തീപിടിത്തം

കൊച്ചി എടയാർ വ്യവസായ മേഖലയിൽ തീപിടിത്തം

കൊച്ചി എടയാർ . ഓറിയോൺ കെമിക്കൽ ഫാക്റട്ടറിയിൽ ശനിയാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. പന്ത്രണ്ടിലധികം ഫയർ ഫോഴ്‌സ് യൂണിറ്റുകളെത്തിച്ച് പുലർച്ചെ മൂന്ന് മണിയോടെ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പെയിന്റും പ്ലാസ്റ്റിക്ക് പോളിമർ ഉൽപന്നങ്ങളും സാനിറ്റൈസറും നിർമിക്കുന്ന ഫാക്റടറിയാണ് ഒറിയോൺ കെമിക്കൽസ്. അപകട സമയം ഫാക്ടറിയിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ ഇറങ്ങിയോടി. സമീപത്തെ റബർ ഫാക്ടറിയിലേക്കും തീ പടർന്നു. അതേ സമയം ഫാക്ടറിയിൽ മതിയായ സുരക്ഷ സംവിധാനങ്ങളുണ്ടായിരുന്നില്ലെന്ന് അഗ്നിശമനസേന അംഗങ്ങൾ പറഞ്ഞു. മിന്നലേറ്റ് തീ പിടിക്കാനുള്ള സാധ്യത നാട്ടുകാർ ചൂണ്ടിക്കാട്ടിയെങ്കിലും ഇതല്ല കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ വിശദമായ അന്വേഷണം നടത്തും.

Facebook Comments

COMMENTS

- Advertisment -

Most Popular

അറിയുന്നില്ലേ.. നീ (കവിത)

എന്നെ അറിയുന്നില്ലേ നീ മകനെ... ഈ അമ്മ ചെയ്തൊരു കുറ്റമെന്ത്? താലാട്ടി, പാലൂട്ടി വളർത്തിയതോ... തലയിലും, താഴത്തും വെക്കാഞ്ഞതോ? അറിയുന്നില്ലേ നീ മകനെ.. കണ്ണാ ഇന്നമ്മ ഒത്തിരി അകലെയല്ലേ... ഓർമ്മയുണ്ടോ നീ വീണതും, മുറിഞ്ഞതും. വാരീയെടുത്തതും ഉമ്മ തന്നതും. ഇഷ്ട്ടങ്ങളെല്ലാം നൽകിയില്ലേ.. നിനക്കു മോഹിച്ച പെണ്ണിനെ മംഗല്യമായ്.. ഈ അമ്മ ചെയ്‌തോരപരാധം എന്തെന്ന്... അറിയുന്നില്ലായമ്മ അറിയുന്നില്ല...

“പെരുവഴിയോരത്ത്” (ചെറുകഥ)

കാരുണ്യ ഭവന്റെ തുറന്നു കിടക്കുന്ന വലിയ ഗെയ്റ്റിലൂടെ ആ സ്ത്രീ സാവധാനം നടന്ന് വന്നൂ. ഓഫീസിനരികിലെ വിസിറ്റിങ്ങ് റൂമിന്റെ വാതിൽക്കലോളം എത്തിനോക്കി. നിരാശയോടെ തിരിയവേയാണ് മേട്രന്റെ ശ്രദ്ധയിൽ അവർ പെട്ടത്. "അതാ അങ്ങോട്ട് കയറിയിരിക്കാം." വിസിറ്റിങ്ങ് റൂമിലേക്ക് കൈ...

‘പഹൽഗാമിലെ കുതിര’ (കഥ) അഡ്വ. അജിത് നാരായണൻ

ഡാൽ തടാകം സ്വച്ഛം, ശാന്തം. ഹൗസ് ബോട്ടിന്റെ സിറ്റ്ഔട്ടിൽ വെറുതെ ഇരിക്കുമ്പോൾ ജയയുടെ കവിൾ തടങ്ങളിൽ സ്മരണകളുടെ സ്നേഹചുംബനങ്ങൾ ഏൽപിച്ചത് ഹിമാലയ സാനുക്കളിൽ നിന്ന് ഉറവ കൊണ്ട കുളിർ കാറ്റ്. അപ്പോൾ മന:സ്സിൽ നിറഞ്ഞത് തന്നെ...

ഓർമയിലേക്കൊരു കണ്ണട (കവിത) ✍ബാലു പൂക്കാട്

കയ്യിലൊരൂന്നു വടിക്കും പിന്നിലൊ രോമൽ ചിരിയും കണ്ണടയും ഓർമയിലുപ്പു കുറുക്കും ചിത്രവു മൊരുതുള വീഴ്ത്തിയ ഹൃത്തടവും ഒക്ടോബറിലൊരു ജന്മം കൊണ്ടു മഹാത്മാവായ ചരിത്രമിതാ. അടിമച്ചങ്ങല പൊട്ടിച്ചൊരു പുതു ലോകം തീർത്ത സഹോദരരേ. ഭൂഗോളത്തിലൊരിന്ത്യ പിറക്കാ - നുയിരുകൊടുത്ത മനീഷികളേ . വെടിയുണ്ടകളുടെയാജ്ഞകൾ തൃണമായ് നേരിട്ടവരുടെ ഗീതികളായ് . പൊങ്ങിയുയർന്നു പറക്കും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: