കൊച്ചിയിൽ യുവതിയെ മാസങ്ങളോളം അതിക്രൂരമായി പൂട്ടിയിട്ട ഫ്ലാറ്റിൽ പീഡിപ്പിച്ച കേസിൽ പ്രതി മുൻകൂർ ജാമ്യം തേടി ഹർജി നൽകി.
കണ്ണൂർ സ്വദേശിനിയായ യുവതിയെ പൂട്ടിയിട്ട ഫ്ലാറ്റിൽ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി തൃശ്ശൂർ സ്വദേശി മാർട്ടിൻ ജോസഫാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഒരു വർഷം മുമ്പ് ഇയാളുമായി അടുപ്പത്തിലായ യുവതി പ്രതിയുടെ മറൈൻ ഡ്രൈവിലുള്ള ഫ്ലാറ്റിൽ ഒരുമിച്ച് താമസിച്ചിരുന്നു.
സാമ്പത്തിക ഇടപാടുകളുടെ പേരിൽ ഇടക്ക് തർക്കങ്ങളുണ്ടായി.പിന്നീട് സ്വദേശത്തേക്ക് പോയ യുവതിയെ നഗ്ന ദൃശ്യങ്ങൾ കൈയിലുണ്ടെന്ന് കാട്ടി കഴിഞ്ഞ ഫെബ്രുവരിയോടെ തിരിച്ചു വിളിച്ചു വരുത്തി.
പിന്നീട് പെൺകുട്ടിയെ ഇയാൾ ക്രൂരമായി പീഡിപ്പിക്കുകയും, പെൺകുട്ടിയുടെ നഗ്ന വിഡിയോ ചിത്രീകരിക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്തു. മാർച്ച് മാസത്തിൽ ഇയാൾ ഫ്ലാറ്റിൽ ഇല്ലാതിരുന്ന സമയത്ത് പെൺകുട്ടി ഫ്ലാറ്റിൽ നിന്ന് ഓടി രക്ഷപ്പെട്ടു, എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് പ്രതിയെ പിടികൂടിയില്ലെന്നാണ് യുവതിയുടെ ആരോപണം.
പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മാർച്ചിൽ ജില്ലാ സെഷൻസ് കോടതി ഇയാളുടെ മുൻകൂർ ജാമ്യ ഹർജി തള്ളിയിരുന്നു. പ്രതി ശരീരമാസകം യുവതിയെ പൊള്ളിച്ചതിൻ്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.