കൊച്ചിയിൽ ഫ്‌ളാറ്റില്‍ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി തൃശൂർ പുറ്റേക്കര സ്വദേശി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിൽ (26) പിടിയിലായി. തൃശൂർ പേരാമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുണ്ടൂർ അയ്യൻകുന്നിലെ ഒളിത്താവളത്തിൽ നിന്നും രാത്രി എട്ടരയോടെയാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ വീടിന് അടുത്തുതന്നെയുള്ള ഒഴിഞ്ഞ പ്രദേശത്താണ് ഒളിവിൽ കഴിഞ്ഞത്. ഇയാളെ ഒളിവിൽ കഴിയുന്നതിന് സഹായിച്ച സുഹൃത്തുക്കളായ പാവറട്ടി കൈതമുക്ക് സ്വദേശി ധനേഷ്, സുഹൃത്ത് ശ്രീരാഗ് ബന്ധു കൂടിയായ ജോണ്‍ജോയ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ നടത്തിയത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. കൊച്ചിയിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും.(visual in server)