17.1 C
New York
Thursday, September 23, 2021
Home Kerala കൊച്ചിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയ്ക്കു ക്രൂര പീഡനം; പിതാവിന്റെ കാല്‍ തല്ലിയൊടിച്ചു

കൊച്ചിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയ്ക്കു ക്രൂര പീഡനം; പിതാവിന്റെ കാല്‍ തല്ലിയൊടിച്ചു

കൊച്ചിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയ്ക്കു ക്രൂര പീഡനം; പിതാവിന്റെ കാല്‍ തല്ലിയൊടിച്ചു

ചക്കരപറമ്പില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും ക്രൂര പീഡനം.

സ്വര്‍ണം നല്‍കാത്തതിന്റെ പേരില്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവ് ഭാര്യാ പിതാവിന്റെ കാല് തല്ലിയൊടിച്ചു.

ഗുരുതരാവസ്ഥയിലായ ഭാര്യാപിതാവിനെ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്നും വിവരം.

പച്ചാളം സ്വദേശിയും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ ജിക്സന് എതിരെയാണ് പരാതി.

കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് പൗരസമിതിയും ആരോപിച്ചു.

തേവര പള്ളി വികാരി നിബിന്‍ കുര്യാകോസാണ് വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്. രണ്ടാം വിവാഹമായതിനാല്‍ 31കാരി പീഡനവിവരം പുറത്തുപറഞ്ഞിരുന്നില്ല. പള്ളി വികാരിയും കാര്യം അറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നും വിവരം.

പരാതി കൊടുത്തിട്ടും പോലീസ് നടപടി വൈകുന്നുവെന്ന് കാര്യം അറിയിച്ച് കമ്മീഷണര്‍ക്കും കത്ത് നല്‍കിയിരുന്നു.

രണ്ടര മാസമാമേ ആയിട്ടുള്ളൂ വിവാഹം കഴിഞ്ഞിട്ടെന്ന് പിതാവ് പറയുന്നു.

കുട്ടിയെ ഭര്‍തൃവീട്ടില്‍ നിന്ന് കൂട്ടികൊണ്ടു പോകാന്‍ ചെന്നപ്പോള്‍ പെണ്‍കുട്ടിയുടെ കഴുത്തിന് ചുറ്റും നഖം കൊണ്ട് പിടിച്ച പാടുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ ഭര്‍ത്താവ് അട്ട കടിച്ചതാണെന്ന് പറഞ്ഞു. പെണ്‍കുട്ടി തലയാട്ടി. പുറത്ത് പറയരുത്, ജീവിതം പാഴാവുമെന്ന് ഭര്‍ത്താവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പിതാവ്.

കല്യാണം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ഭര്‍ത്താവും ഭാര്യമാതാവും സ്വര്‍ണം ആവശ്യപ്പെട്ടെന്ന് പെണ്‍കുട്ടിയും പറയുന്നു.

50 പവന്‍ സ്വര്‍ണമാണ് വീട്ടുകാര്‍ നല്‍കിയത്.

വീട്ടില്‍ നിന്ന് ഷെയര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു.

രാത്രി ഉപദ്രവിക്കും. വായ് പൊത്തിപ്പിടിച്ച് നടുവിന് ഇടിക്കും. വേദനിച്ച് കരയാന്‍ പോലും കഴിയില്ല.

ഭര്‍ത്തൃമാതാവിനോട് പറഞ്ഞപ്പോള്‍ സ്വര്‍ണവും പണവും കൊണ്ടുവന്നില്ലല്ലോ സഹിച്ചോ എന്ന് പറഞ്ഞു.

ഭക്ഷണം തരില്ലായിരു

ഭര്‍തൃപിതാവും മാതാവും ചേര്‍ന്ന് വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. ഭര്‍ത്താവ് വധ ഭീഷണിയും നടത്തിയെന്നും പെണ്‍കുട്ടി പറയുന്നു.

അച്ഛനെ ആശുപത്രിയിലാക്കിയ സമയത്ത് വിളിച്ചപ്പോഴും ഭര്‍ത്താവ് തിരിച്ച് വിളിച്ചിരുന്നില്ല.

ജിക്സന്റെ ആദ്യത്തെത് പ്രണയ വിവാഹം ആയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ശാരീരിക പീഡനം കാരണം ഡിവോഴ്സ് ചെയ്യുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ...

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...
WP2Social Auto Publish Powered By : XYZScripts.com
error: