കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലെ നിശാപാര്‍ട്ടികളില്‍ നടത്തിയ റെയ്ഡില്‍ നാല് പേര്‍ അറസ്റ്റില്‍. കസ്റ്റംസും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ എം ഡി എം എയും കഞ്ചാവുമുള്‍പ്പടെയുള്ള ലഹരിമരുന്നുകള്‍ കണ്ടെടുത്തു. ആലുവ സ്വദേശിയും ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ ഡിസ്‌കോ ജോക്കി അന്‍സാര്‍, നിസ്വിന്‍, ജോമി ജോസ്, ഡെന്നീസ് റാഫേല്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി 11.40 നായിരുന്നു കൊച്ചിയിലെ അഞ്ച് ആഡംബര ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയത്.റെയ്ഡ് പുലര്‍ച്ചെ 3.45 വരെ നീണ്ടു. നിശാ പാര്‍ട്ടികളില്‍ വ്യാപകമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പാര്‍ട്ടികളിലെത്തിയവരുടെ കൈയില്‍ ലഹരിമരുന്നുണ്ടോ എന്നായിരുന്നു ആദ്യം പരിശോധിച്ചത്.
കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലെ നിശാപാര്‍ട്ടികളില്‍ നടത്തിയ റെയ്ഡില്‍ നാല് പേര്‍ അറസ്റ്റില്‍
Facebook Comments
COMMENTS
Facebook Comments