കോവിഡ് ബാധിച്ച ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
തൃശൂർ മുളങ്കുന്നത്തുകാവ് കോഞ്ചിറ റോഡിൽ പണ്ടേരിപ്പറന്പിൽ ഗണേശൻ (57) ഭാര്യ സുമതി (53) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.
മൂന്നു വർഷമായി ഇവർ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
ഏപ്രിൽ 28-നാണ് ഇരുവർക്കും കോവിഡ് സ്ഥിരികരിച്ചത്. തുടർന്ന് ഇവർ വീട്ടിൽ ചികിത്സയിലായിരുന്നു.
ഇന്നു രാവിലെ അച്ഛനും അമ്മയും ഉണരാത്തത് മൂലം മക്കൾ അന്വേഷിച്ചപ്പോഴാണ് ദമ്പതികളെ അബോധവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പോലിസിൽ വിവരം അറിയിക്കുകയായിരുന്നു.
Facebook Comments