കോവിഡ് കണക്കുകൾ കേരളം മറച്ചുവയ്ക്കുകയാണെന്ന ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ
കോവിഡ് മൂലമുള്ള മരണനിരക്ക് സംസ്ഥാന സർക്കാർ ബോധപൂർവം കുറച്ചു കാണിക്കുകയാണ്. നിലവിൽ രാജ്യത്തെ കോവിഡ് രോഗബാധിതരിൽ 40 ശതമാനവും കേരളത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമാകാത്തത് ആശങ്കാജനകമാണ്. കോവിഡ് പ്രതിരോധത്തിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു. പ്രതിപക്ഷം ഇക്കാര്യങ്ങളൊന്നും തിരിച്ചറിയുന്നില്ല.
ആരോഗ്യമന്ത്രിക്കെതിരേയും കേന്ദ്രമന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു. മന്ത്രിക്ക് താത്പര്യം മാഗസിന്റെ കവർ പേജിൽ ചിത്രങ്ങൾ വരുന്നതിലാണെന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു.