അടിയന്തര ഉപയോഗത്തിനായി തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് അനുമതി നൽകിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച ശശി തരൂർ എംപിക്കെതിരെ കേന്ദ്രമന്ത്രി വി. മുരളീധരൻ.
അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരം ലഭിച്ച വാക്സിനെതിരെ തരൂർ തടസം നിൽക്കുന്നത് എന്തിനെന്നാണ് വി. മുരളീധരന്റെ ചോദ്യം. നല്ല കാര്യങ്ങൾ ചെയ്യുന്പോൾ പിന്തുണയ്ക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും വി. മുരളീധരൻ പറഞ്ഞു.
കോവാക്സിൻ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകും മുന്പ് അനുമതി നൽകിയത് അപകടകരമാണെന്നും നടപടി അപക്വമാണെന്നുമാണ് തരൂർ പറഞ്ഞത്. പരീക്ഷണം പൂർത്തിയാക്കിയ ഓക്സ്ഫഡ് വാക്സിൻ കോവിഷീൽഡുമായി മുന്നോട്ടുപോകാമെന്നും തരൂർ കൂട്ടിച്ചേർത്തു.