17.1 C
New York
Friday, July 30, 2021
Home Kerala കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അന്തരിച്ചു

കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അന്തരിച്ചു

പാലക്കാട്:കോങ്ങാട് എംഎൽഎ കെ.വി.വിജയദാസ് അന്തരിച്ചു. കോവിഡ് ബാധിതനായി ഡിസംബർ 11-നാണ് എംഎൽഎ ആശുപത്രിയിലാകുന്നത്. പിന്നീട് കോവിഡ് നെഗറ്റീവായെങ്കിലും കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ സ്ഥിതി ഗുരുതരമാക്കുകയായിരുന്നു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ടയാകുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് എംഎൽഎയെ വിധേയനാക്കുകയും ചെയ്തിരുന്നു മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം ഇന്നു രാവിലെ മുതൽ മരുന്നുകളോട് പ്രതികരിക്കുന്നില്ലായിരുന്നു

കെ വി വിജയദാസ് 2011 മുതല്‍ കോങ്ങാട് മണ്ഡലത്തിലെ എംഎല്‍എ.

ഭാര്യ: പ്രേമകുമാരി. മക്കൾ: ജയദീപ്‌, സന്ദീപ്‌.

സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റംഗം
കർഷകസംഘം ജില്ലാ പ്രസിഡന്റാണ്

ജില്ലാ പഞ്ചായത്ത്‌ നിലവിൽവന്നപ്പോൾ 1995ൽ ആദ്യ പ്രസിഡന്റായി.

ലോകത്തിന്‌ മാതൃകയായ മീൻവല്ലം ജലവൈദ്യുത പദ്ധതി വിജയദാസ്‌ പ്രസിഡന്റായിരിക്കെയാണ്‌ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്‌. ഏഷ്യയിൽതന്നെ ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത്‌ ഏറ്റെടുത്ത്‌ നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതിയും മീൻവല്ലമാണ്‌.

കെഎസ്‌വൈഎഫിലൂടെ പൊതുപ്രവർത്തനരംഗത്ത്‌ വന്നു. ദീർഘകാലം സിപിഐ എം എലപ്പുള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. തുടർന്ന്‌ പുതുശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റിയിലും പ്രവർത്തിച്ചു.

1987 ൽ എലപ്പുള്ളി ഗ്രാമ പഞ്ചായത്തംഗമായി തെരഞ്ഞെടുപ്പട്ടു. തേനാരി ക്ഷീരോൽപാദക സഹകരണസംഘം സ്ഥാപക പ്രസിഡന്റ്‌, സംസ്ഥാന സഹകരണ ബാങ്ക്‌ ഡയറക്ടർ, പ്രൈമറി കോപ്പറേറ്റീവ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌, എലപ്പുള്ളി സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ എന്നീ ചുമതലകളും വഹിച്ചിരുന്നു. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത്‌ ജയിൽവാസവുംഅനുഭിച്ചിട്ടുണ്ട്‌. മികച്ച സഹകാരികൂടിയാണ്‌.നിലവില്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റംഗം. കഴിഞ്ഞ ജില്ലാ സമ്മേളനത്തിനു ശേഷമാണ് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റിൽ എത്തിയത്‌. മികച്ച കർഷകൻ കൂടിയാണ്…

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കോതമംഗലത്ത് വിദ്യാർത്ഥിനിയെ, വെടിവെച്ചു കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

കൊച്ചി: ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കോതമംഗലത്ത് വെടിവെച്ച് കൊന്നു. കണ്ണൂർ സ്വദേശിയായ മാനസയാണ് കൊല്ലപ്പെട്ടത്. 24 വയസായിരുന്നു മാനസയ്ക്ക്. ഇവരുടെ സുഹൃത്ത് രാഖിലാണ് വെടിയുതിർത്തത്. രാഖിലും കണ്ണൂർ സ്വദേശിയാണ്. മാനസയെ കൊലപ്പെടുത്തിയ...

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

*സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.* മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം...

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര.

ബഹുമാനപ്പെട്ട കെ.കെ. ജോണച്ചനെക്കുറിച്ച് ഒരു വാക്ക്.. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിയായ അച്ചൻ, മലങ്കര ഓർത്തഡോക്ക്സ് സഭയിലെ അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ ദീർഘകാലം വികാരിയായിരുന്നു. ഇപ്പോൾ റിട്ടയർമെന്റ് ജീവിതത്തിൽ എഴുത്തും വായനയും ദൈവീക ശുശ്രൂഷകളുമായി...

ജൂലൈ 30: അന്താരാഷ്ട്ര സൗഹൃദ ദിനം …..

1958ൽ പരാഗ്വേയിലാണ് ലോകത്ത് ആദ്യമായി സൗഹൃദ ദിനം ആഘോഷിച്ചത് .2011 ഏപ്രിൽ 27യു.എൻ.ജനറൽ അസ്സംബ്ലി എല്ലാ വർഷവും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തു.എന്നാൽ ഇന്ത്യയുൾപ്പെടെ വിവിധ...
WP2Social Auto Publish Powered By : XYZScripts.com