കേസ് സിബിഐയ്ക്കു വിട്ടതുകൊണ്ടായില്ല. കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ.
വാളയാറിലെ പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ ദുരഹ സാഹചര്യത്തിലുള്ള മരണം സംബന്ധിച്ച കേസിനെ അട്ടിമറിയ്ക്കുകയും, പെൺകുട്ടികൾക്ക് നീതി നിഷേധിയ്ക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണെമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.കേസ് സിബിഐയ്ക്ക് വിട്ടതു കൊണ്ടായില്ല. പ്രതികളെപ്പോലെത്തന്നെ അവരെ സംരക്ഷിക്കാൻ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥരും പുറത്തു നിൽക്കുകയാണ്. അവരും കുറ്റക്കാരാണ്. അവർക്കെതിരെ സർക്കാർ നടപടി എടുക്കും വരെ നീതിയ്ക്കു വേണ്ടിയുള്ള സമരം തുടരുമെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
പാലക്കാട് പോക്സോ കോടതിയാണ് കേസിൻ്റെ തുടരന്വേഷണത്തിന് അനുമതി നൽകിയത്.സർക്കാരിൻ്റെ അപേക്ഷയെത്തുടർന്നായിരുന്നു കോടതി നടപടി.എന്നാൽ പോസ്കോ കോടതിയാണു് നേരത്തെ തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെവിട്ടുന്നത്.തുടർന്ന് അതു വിവാദമാവുകയും സംസ്ഥാന സർക്കാരും, പെൺകുട്ടികളുടെ കുടുംബവും ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. ഹൈക്കോടതി ഇടപെട്ടതിനെത്തുടർന്ന് കേസിൻ്റെ പുനരന്വേഷണത്തിന് വഴിതെളിയുകയായിരുന്നു.