സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരള ബാങ്ക് രൂപവത്കരിച്ചത് നിയമവിരുദ്ധമായാണ്.
സഹകരണ പ്രസ്ഥാനത്തിന്റെ തന്നെ തകര്‍ച്ചയ്ക്കാണ് കേരള ബാങ്ക് വഴി തെളിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പിഎസ്സി ഉദ്യോഗാർഥികൾ മുട്ടുകാലില്‍ നിന്ന് സമരം നടത്തിയിട്ടും മുഖ്യമന്ത്രി അലിയുന്നില്ല. ഇത് ധാര്‍ഷ്ട്യമാണെന്നും ചെന്നിത്തല വിമർശിച്ചു.