കേരളത്തിൽനിന്നും ബെംഗളുരുവിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് ബി ബി എം പി കമീഷണർ. RT PCR ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ നഗരത്തിൽ പ്രവേശിപ്പിക്കില്ല. അതിർത്തികളിൽ പരിശോധന കർശനമാക്കും. എന്ന് മുതലാണ് നടപടി പ്രാബല്യത്തിൽ വരിക എന്നതുൾപ്പടെ ഉത്തരവ് ഉടൻ പുറത്തിറക്കും. കേരളത്തിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നത്തോടെയാണ് നടപടി.